---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി"
english_title: "Hospital and charcoal factory fined for unscientific waste management"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344442/hospital-and-charcoal-factory-fined-for-unscientific-waste-management"
published_at: "2026-02-26T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോസ്പിറ്റലിനും ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി

> **Lead Summary:** **പയ്യന്നൂർ:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ പയ്യന്നൂരിൽ പ്രവർത്തിച്ചു വരുന്ന സഭ ഹോസ്പിറ്റലിനും കാനായിയിൽ പ്രവർത്തിച്ചു വരുന്ന രവീന്ദ്രൻ പി എന്നവരുടെ നടത്തിപ്പിലുള്ള ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി. സ്‌ക്വാഡ് സഭ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോസ്പിറ്റലിലെ രണ്ട് ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി.

## Article Content

**പയ്യന്നൂർ:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ പയ്യന്നൂരിൽ പ്രവർത്തിച്ചു വരുന്ന സഭ ഹോസ്പിറ്റലിനും കാനായിയിൽ പ്രവർത്തിച്ചു വരുന്ന രവീന്ദ്രൻ പി എന്നവരുടെ നടത്തിപ്പിലുള്ള ചിരട്ട കരി നിർമ്മാണ ഫാക്ടറിക്കും പിഴ ചുമത്തി. സ്‌ക്വാഡ് സഭ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഹോസ്പിറ്റലിലെ രണ്ട് ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി.

ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി.കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ മാലിന്യങ്ങളും ഹോസ്പിറ്റൽ കോമ്പൗണ്ടിൽ കാലങ്ങളായി കൂട്ടിയിട്ട നിലയിലാണ് കാണപ്പെട്ടത്. ഹോസ്പിറ്റലിനു 5000 രൂപ പിഴ ചുമത്തി. കാനായിൽ പ്രവർത്തിച്ചു വരുന്ന ചിരട്ട കരി നിർമ്മാണ ഫാക്ടറി യിൽ നടത്തിയ പരിശോധനയിൽ അഞ്ഞൂറോളം ചാക്കുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായും തള്ളിയിരിക്കുന്നതായും കത്തിച്ചിരിക്കുന്നതായും കണ്ടെത്തി.ആക്രി കടയിൽ നിന്നും എടുത്തു കൊണ്ട് പ്രദേശത്ത് തള്ളിയ മാലിന്യങ്ങളാണ് പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്നത് എന്ന് സ്‌ക്വാഡിന് ബോധ്യപ്പെട്ടു. മാലിന്യങ്ങൾ ശാസ്ത്രീയമായി കൈയൊഴിയാതെ കൂട്ടിയിട്ടതിനും തള്ളിയതിനും കത്തിച്ചതിനും കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 10000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ സബിത ആർ, വിധു ടി വി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344442/hospital-and-charcoal-factory-fined-for-unscientific-waste-management)