---
title: "റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി ഉത്തരവിറങ്ങി"
english_title: "revising the wages of ration traders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344366/revising-the-wages-of-ration-traders"
published_at: "2026-02-26T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ffb2417fcd_Untitled-2-web.jpg"
keywords: []
---

# റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി ഉത്തരവിറങ്ങി

> **Lead Summary:** റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി സർക്കാർ ഉത്തരവ് ഇറക്കി. ഇതുപ്രകാരം 45 ക്വിന്റലിന് മുകളിൽ വിതരണം നടത്തുന്ന റേഷൻ കട ഉടമകളുടെ കമ്മീഷൻ 18,000 രൂപയിൽ നിന്ന് 21,000 രൂപയാക്കി. 45 ക്വിന്റലിന് മുകളിൽ വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിൽ സപ്പോർട്ടീവ് പേയ്മെൻ്റ് ലഭിക്കും. ഇത് 8000 രൂപയിൽ കൂടില്ല.

## Article Content

റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി സർക്കാർ ഉത്തരവ് ഇറക്കി. ഇതുപ്രകാരം 45 ക്വിന്റലിന് മുകളിൽ വിതരണം നടത്തുന്ന റേഷൻ കട ഉടമകളുടെ കമ്മീഷൻ 18,000 രൂപയിൽ നിന്ന് 21,000 രൂപയാക്കി. 45 ക്വിന്റലിന് മുകളിൽ വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിൽ സപ്പോർട്ടീവ് പേയ്മെൻ്റ് ലഭിക്കും. ഇത് 8000 രൂപയിൽ കൂടില്ല.

വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിന്റലിനും 45 ക്വിന്റലിനും ഇടയിൽ ആണെങ്കിൽ അടിസ്ഥാന കമീഷൻ 9000 രൂപയും വിതരണം ചെയ്യുന്ന ഓരോ ക്വിൻ്റലിനും 270 രൂപ വിതം സപ്പോർട്ടീവ് പേയ്മെൻ്റും ലഭ്യമാകും. പരമാവധി 21,000 രൂപയായിരിക്കും കമ്മീഷൻ. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിൻ്റൽ വരെ ആണെങ്കിൽ കമ്മീഷൻ 6800 രൂപയാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344366/revising-the-wages-of-ration-traders)