---
title: "മയക്കുമരുന്ന് കേസിലെ പ്രതിയായ റാഷിദ്‌ കെ കെ കരുതൽ തടങ്കലിൽ"
english_title: "rashid k k"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344298/rashid-k-k"
published_at: "2026-02-26T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fcf05847af_news-card.jpg"
keywords: []
---

# മയക്കുമരുന്ന് കേസിലെ പ്രതിയായ റാഷിദ്‌ കെ കെ കരുതൽ തടങ്കലിൽ

> **Lead Summary:** **ശ്രീകണ്ടാപുരം:** എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത 26.851 ഗ്രാം മെത്രാ ഫിറ്റാമിൻ കടത്തിക്കൊണ്ടുവന്ന കേസിലെയും -8.300 ഗ്രാം എം ഡി എം എ കടത്തിക്കൊണ്ടു വന്നതിന് ശ്രീകണ്ടാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ചെങ്ങളായി കോട്ടപ്പറമ്പ് താമസിക്കുന്ന കളരിക്കുന്നേൽ റാഷിദ് കെ കെ യെ എൻ ഡി പി എസ് നിയമപ്രകാരം കരുതൽ തടങ്കലിൽ ആയി.

## Article Content

**ശ്രീകണ്ടാപുരം:** എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത 26.851 ഗ്രാം മെത്രാ ഫിറ്റാമിൻ കടത്തിക്കൊണ്ടുവന്ന കേസിലെയും -8.300 ഗ്രാം എം ഡി എം എ കടത്തിക്കൊണ്ടു വന്നതിന് ശ്രീകണ്ടാപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ചെങ്ങളായി കോട്ടപ്പറമ്പ് താമസിക്കുന്ന കളരിക്കുന്നേൽ റാഷിദ് കെ കെ യെ എൻ ഡി പി എസ് നിയമപ്രകാരം കരുതൽ തടങ്കലിൽ ആയി.

നിരന്തരം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരുന്നവരെ കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സതീഷ് കുമാർ പി കെയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം ടിയാനെ pit ndps നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കുകയായിരുന്നു.തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് എസ്സിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത റാഷിദിനെ പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.നിരന്തരം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇത്തരം കുറ്റകൃത്യത്തിൽ നിരന്തരം ഏർപ്പെട്ടിരുന്ന പയ്യന്നൂർ സ്വദേശിനി നിഖില സി (ബുള്ളറ്റ് ലേഡി )യെ മേൽ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതും അട്ടക്കുളങ്ങര വനിതാ ജയിലിൽ തുടർന്നു വരികയുമാണ്. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് ഒന്നു മുതൽ രണ്ട് വർഷം വരെ കരുതൽ തടങ്കലിൽ പാർപ്പിക്കാവുന്നതാണ്. പ്രതിയെ അറസ്റ്റ് ചെയ്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ കെ പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ഗോവിന്ദൻ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344298/rashid-k-k)