---
title: "സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്"
english_title: "a case has been filed against the jeep driver."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344248/a-case-has-been-filed-against-the-jeep-driver"
published_at: "2026-02-25T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699f258ebe0ad_Untitled-2_web.jpg"
keywords: []
---

# സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ പെട്ടിക്കട നടത്തുന്ന മുട്ടത്തെ വലിയ കല്ലിങ്ങൽ ഹൗസിൽ തങ്കമ്മ വി കെക്കാണ് പരിക്ക് പറ്റിയത്. ഇക്കഴിഞ്ഞ 11 ആയിരുന്നു സംഭവം. തളിപ്പറമ്പ് ഭാഗത്തുനിന്നും ആലക്കോട് ഭാഗത്തേക്ക് അശ്രദ്ധമായി പോവുകയായിരുന്ന KL 09 C 2694 നമ്പർ ജീപ്പ് മുന്നിൽ പോവുകയായിരുന്നു സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡ് സൈഡിൽ നിൽക്കുകയായിരുന്ന തങ്കമ്മയെ ഇടിക്കുകയായിരുന്നു. തങ്കമ്മയ്ക്ക് ഗുരുതര പരിക്കും സ്കൂട്ടർ യാത്രക്കാരന് നിസ്സാരപരിക്കും പറ്റി. സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ജീപ്പ് റോഡ് സൈഡിലെ പെട്ടിക്കടയുടമസ്ഥയെയും ഇടിച്ചു, ജീപ്പ് ഡ്രൈവർക്കെതിരെ കേസ്. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ പെട്ടിക്കട നടത്തുന്ന മുട്ടത്തെ വലിയ കല്ലിങ്ങൽ ഹൗസിൽ തങ്കമ്മ വി കെക്കാണ് പരിക്ക് പറ്റിയത്. ഇക്കഴിഞ്ഞ 11 ആയിരുന്നു സംഭവം. തളിപ്പറമ്പ് ഭാഗത്തുനിന്നും ആലക്കോട് ഭാഗത്തേക്ക് അശ്രദ്ധമായി പോവുകയായിരുന്ന KL 09 C 2694 നമ്പർ ജീപ്പ് മുന്നിൽ പോവുകയായിരുന്നു സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡ് സൈഡിൽ നിൽക്കുകയായിരുന്ന തങ്കമ്മയെ ഇടിക്കുകയായിരുന്നു. തങ്കമ്മയ്ക്ക് ഗുരുതര പരിക്കും സ്കൂട്ടർ യാത്രക്കാരന് നിസ്സാരപരിക്കും പറ്റി. സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344248/a-case-has-been-filed-against-the-jeep-driver)