---
title: " മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് ഏറ്റുവാങ്ങി"
english_title: "Pariyaram Village Officer P.V. Vinod received the award for the best village officer."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/344087/pariyaram-village-officer-pv-vinod-received-the-award-for-the-best-village-officer"
published_at: "2026-02-25T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e78d493ecf_news-card.jpg"
keywords: []
---

#  മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് ഏറ്റുവാങ്ങി

> **Lead Summary:** **തിരുവനന്തപുരം: **റവന്യൂവകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി.റവന്യൂമന്ത്രി കെ.രാജനാണ് തിരുവനന്തപുരത്ത് റവന്യൂ ദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പി.വി.വിനോദിന് അവാര്‍ഡ് സമ്മാനിച്ചത്.കണ്ണൂര്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡാണ് വിനോദിന് ലഭിച്ചത്.പരിയാരം വില്ലേജ് ഓഫീസ് പരിധിയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനോദിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.കുറുമാത്തൂര്‍ ചൊറുക്കള സ്വദേശിയായ വിനോദ് എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റാണ്.

## Article Content

**തിരുവനന്തപുരം: **റവന്യൂവകുപ്പിന്റെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി.റവന്യൂമന്ത്രി കെ.രാജനാണ് തിരുവനന്തപുരത്ത് റവന്യൂ ദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പി.വി.വിനോദിന് അവാര്‍ഡ് സമ്മാനിച്ചത്.കണ്ണൂര്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡാണ് വിനോദിന് ലഭിച്ചത്.പരിയാരം വില്ലേജ് ഓഫീസ് പരിധിയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനോദിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.കുറുമാത്തൂര്‍ ചൊറുക്കള സ്വദേശിയായ വിനോദ് എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/344087/pariyaram-village-officer-pv-vinod-received-the-award-for-the-best-village-officer)