---
title: "പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ "
english_title: "payyannur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343953/payyannur"
published_at: "2026-02-24T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d64cbe5828_1000355590.jpg"
keywords: []
---

# പയ്യന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു, സി സി ടി വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ 

> **Lead Summary:** പയ്യന്നൂർ: കോറോം കാനായി വള്ളിക്കെട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ അഗ്നിക്കിരയാക്കി. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം. രാവിലെ വാഹനം കത്തിനശിച്ച നിലയിൽ കണ്ട വീട്ടുകാർ ഉടൻ തന്നെ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

## Article Content

പയ്യന്നൂർ: കോറോം കാനായി വള്ളിക്കെട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ അഗ്നിക്കിരയാക്കി. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം. രാവിലെ വാഹനം കത്തിനശിച്ച നിലയിൽ കണ്ട വീട്ടുകാർ ഉടൻ തന്നെ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പയ്യന്നൂർ എസ്.ഐ. എൻ.കെ. ഗിരീഷും സംഘവും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സംശയം തോന്നി സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ, വാഹന ഉടമയായ യുവാവ് തന്നെയാണ് സ്വന്തം സ്കൂട്ടർ കത്തിക്കുന്നതെന്ന് വ്യക്തമായി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.

അടുത്ത കാലത്തായി പയ്യന്നൂർ മേഖലയിൽ തുടർച്ചയായി വാഹനങ്ങൾ കത്തിക്കുന്ന സംഭവങ്ങൾ പോലീസിനെ വലിയ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് കാനായിലെ ഈ സംഭവം നടന്നത്. പ്രതിയെ വേഗത്തിൽ കണ്ടെത്താനായതും ഉടമ തന്നെയാണ് വാഹനം കത്തിച്ചതെന്ന് വ്യക്തമായതും പോലീസിന് വലിയ ആശ്വാസമായി. ഉടമ തന്നെയാണ് കൃത്യം നിർവ്വഹിച്ചത് എന്നതിനാൽ കേസിന്റെ നൂലാമാലകളും ഒഴിവായിക്കിട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343953/payyannur)