---
title: "കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജ് ചാമ്പ്യന്മാർ"
english_title: "kannur university kalolsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34394/kannur-university-kalolsavam"
published_at: "2022-03-28T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624183ec65ea7_vac.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജ് ചാമ്പ്യന്മാർ

> **Lead Summary:** **പയ്യന്നൂർ :** അഞ്ചുദിവസമായി കാസർഗോഡ് ഗവൺമെന്റ് കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജ് ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി പത്താം തവണയാണ് പയ്യന്നൂർ കോളേജ് കപ്പ് അടിക്കുന്നത് .

## Article Content

**പയ്യന്നൂർ :** അഞ്ചുദിവസമായി കാസർഗോഡ് ഗവൺമെന്റ് കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജ് ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി പത്താം തവണയാണ് പയ്യന്നൂർ കോളേജ് കപ്പ് അടിക്കുന്നത് .

20ാം തവണയാണ് കോളേജ് കിരീടം നേടുന്നത്. 258 പോയിന്റ് ആണ് പയ്യന്നൂർ കോളേജ് സ്വന്തമാക്കിയത്. 222 പോയിൻറോടെ കണ്ണൂർ എസ് എൻ കോളേജ് രണ്ടാംസ്ഥാനവും ,207 പോയിൻറുമായി കാഞ്ഞങ്ങാട് നെഹ്റു മൂന്നാംസ്ഥാനവും നേടി.

ബ്രിണ്ണൻ കോളേജ് 198, ഗവൺമെന്റ് കോളേജ് കാസർഗോഡ് 163, സർ സയ്യിദ് കോളേജ് 162, ഡോൺബോസ്കോ ഇരിട്ടി 150, ബ്രിണ്ണൻ ബിഎഡ് സെൻറർ തലശ്ശേരി 96, നിർമ്മലഗിരി കോളേജ് 78, ഗുരുദേവ് മാത്തിൽ 77 എന്നിങ്ങനെയാണ് പോയിൻറ് നിലകൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34394/kannur-university-kalolsavam)