---
title: "അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി"
english_title: "Illegal sand smuggling "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343789/illegal-sand-smuggling"
published_at: "2026-02-23T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c62a337fba_1000187504.jpg"
keywords: []
---

# അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി

> **Lead Summary:** തളിപ്പറമ്പ്: ആന്തൂരിൽ അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി. ആന്തൂർ അയ്യൻകോവിൽ കനാൽ റോഡിൽ വെച്ചാണ് തളിപ്പറമ്പ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടയുടൻ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

## Article Content

തളിപ്പറമ്പ്: ആന്തൂരിൽ അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി. ആന്തൂർ അയ്യൻകോവിൽ കനാൽ റോഡിൽ വെച്ചാണ് തളിപ്പറമ്പ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടയുടൻ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ 3.40 ഓടെയായിരുന്നു സംഭവം. ബാവുപ്പറമ്പിൽ നിന്നും അനധികൃതമായി മണൽ കടത്തിവരികയായിരുന്ന കെ.എൽ 18 ഡി 2555 (KL 18 D 2555) നമ്പർ ടിപ്പർ ലോറിയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി. ബാബുമോനും സംഘവും ചേർന്ന് പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത മണൽ ലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഓടിരക്ഷപ്പെട്ട ഡ്രൈവർക്കും വാഹന ഉടമയ്ക്കുമെതിരെ പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343789/illegal-sand-smuggling)