---
title: "നിടുംപൊയിൽ മാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ കത്തി നശിച്ചു"
english_title: "car caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34369/car-caught-fire"
published_at: "2022-03-28T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624162a37a461_news card.jpg"
keywords: []
---

# നിടുംപൊയിൽ മാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ കത്തി നശിച്ചു

> **Lead Summary:** **നിടുംപൊയിൽ :** മാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ കത്തി നശിച്ചു. കണ്ണൂർ അഴീക്കോട്‌ സ്വദേശി സുധീഷിന്റ മഹിന്ദ്ര വെറിറ്റോ കാറാണ് തിങ്കളാഴ്ച പുലർച്ചെ കത്തി നശിച്ചത്.

## Article Content

**നിടുംപൊയിൽ :** മാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ കത്തി നശിച്ചു. കണ്ണൂർ അഴീക്കോട്‌ സ്വദേശി സുധീഷിന്റ മഹിന്ദ്ര വെറിറ്റോ കാറാണ് തിങ്കളാഴ്ച പുലർച്ചെ കത്തി നശിച്ചത്.

കാറിലുണ്ടായിരുന്നവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. പേരാവൂർ അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ സി. ശശി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സ്ഥലത്തെത്തി കൂടുതൽ അപകടം ഒഴിവാക്കി.

സേനാംഗങ്ങളായ എം.ആർ. രതീഷ്, ടി.എസ്. അനീഷ്, ജ്യോതിഷ് പുന്നാട്, നവേദ, ആൽബിൻ എബ്രഹാം, എസ്. ജോമി, ജോബി തോമസ്, എം. അജീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34369/car-caught-fire)