---
title: "വായനശാല പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ ആക്രമണം: മൂന്നുപേർക്ക് പരിക്ക്"
english_title: "Pig"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343677/pig"
published_at: "2026-02-23T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf4f826028_1000352513.jpg"
keywords: []
---

# വായനശാല പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ ആക്രമണം: മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** **നീലേശ്വരം :**വായനശാലയുടെ നേതൃത്വത്തിൽ നടക്കുകയായിരുന്ന വിജ്ഞാന വികസന സദസ്സിനിടെ ഓർക്കാപ്പുറത്ത് ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ വായനശാല സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്.ഇന്നലെ വൈകുന്നേരം 6 .30 ഓടെയാണ് സംഭവം.ചായ്യോത്ത് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു വിജ്ഞാന വികസന സദസിന്റെ സമാപനത്തിനിടെ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

## Article Content

**നീലേശ്വരം :**വായനശാലയുടെ നേതൃത്വത്തിൽ നടക്കുകയായിരുന്ന വിജ്ഞാന വികസന സദസ്സിനിടെ ഓർക്കാപ്പുറത്ത് ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ വായനശാല സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്.ഇന്നലെ വൈകുന്നേരം 6 .30 ഓടെയാണ് സംഭവം.ചായ്യോത്ത് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്നു വരികയായിരുന്നു വിജ്ഞാന വികസന സദസിന്റെ സമാപനത്തിനിടെ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ,വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ,വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ബാബുരാജൻ മാസ്റ്ററെ കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിലും മറ്റ് രണ്ടു പേർ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ചികിത്സയിലാണ്.പന്നിയുടെ ആക്രമണം നടക്കുന്ന സമയത്ത് നിരവധി പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നത്. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വായനശാലകളിലും വിജ്ഞാന വികസന സദസ്സ് നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343677/pig)