---
title: "തളിപ്പറമ്പ് നഗരത്തിലെ തീപിടുത്തത്തിൽ രക്ഷാപ്രവർത്തകരായവർക്ക് സ്നേഹാദരവും സ്വീകരണവും മെഗാ ഇഫ്താറും സംഘടിപ്പിച്ചു"
english_title: "A reception and mega iftar were organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343627/a-reception-and-mega-iftar-were-organized"
published_at: "2026-02-23T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bd4a83b2c7_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരത്തിലെ തീപിടുത്തത്തിൽ രക്ഷാപ്രവർത്തകരായവർക്ക് സ്നേഹാദരവും സ്വീകരണവും മെഗാ ഇഫ്താറും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** 2025 ഒക്ടോബർ 9 തളിപ്പറമ്പ് പട്ടണത്തിലെ കെ വി കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾ അഗ്നിക്ക് ഇരയായപ്പോൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു സഹായിക്കുകയും സഹകരിക്കുകയും ചെയ്ത ജനപ്രതിനിധികൾ- ഭരണസമിതി- -ഉദ്യോഗസ്ഥർ-പോലീസ്- ഫയർ സ്റ്റേഷൻ-സന്നദ്ധ സംഘടനകൾ- തൊഴിലാളികൾ വ്യാപാരികൾ-മാധ്യമ സുഹൃത്തുക്കൾ തുടങ്ങിയവർക്കുള്ള ആദരവും തളിപ്പറമ്പ് നഗരസഭ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ കൗൺസിലർമാർക്ക് സ്വീകരണവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ഭാരവാഹികൾക്കുള്ള സ്വീകരണവും മെഗാ ഇഫ്താറും തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ നടന്നു.

## Article Content

**തളിപ്പറമ്പ്:** 2025 ഒക്ടോബർ 9 തളിപ്പറമ്പ് പട്ടണത്തിലെ കെ വി കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾ അഗ്നിക്ക് ഇരയായപ്പോൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു സഹായിക്കുകയും സഹകരിക്കുകയും ചെയ്ത ജനപ്രതിനിധികൾ- ഭരണസമിതി- -ഉദ്യോഗസ്ഥർ-പോലീസ്- ഫയർ സ്റ്റേഷൻ-സന്നദ്ധ സംഘടനകൾ- തൊഴിലാളികൾ വ്യാപാരികൾ-മാധ്യമ സുഹൃത്തുക്കൾ തുടങ്ങിയവർക്കുള്ള ആദരവും തളിപ്പറമ്പ് നഗരസഭ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ കൗൺസിലർമാർക്ക് സ്വീകരണവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ഭാരവാഹികൾക്കുള്ള സ്വീകരണവും മെഗാ ഇഫ്താറും തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് വ്യാപാര ഭവനിൽ നടന്നു.

തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ എസ് റിയാസിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുൻസിപ്പൽ ചെയർമാൻ പി കെ സുബൈർചടങ്ങ് ഉൽഘാടനം ചെയ്തു. തുടർന്ന് മുൻ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി മുൻ നഗരസഭ കൗൺസിലർമാർ ഉദ്യോഗസ്ഥന്മാർ, മറ്റു ഡിപ്പാർട്ട്മെന്‍റിലുള്ള ഉദ്യോഗസ്ഥർ സന്നദ്ധ സംഘടനകൾ പ്രെസ്സ് ഫോറം,പോലീസ്, ഫയർ സ്റ്റേഷൻ,RTO, ലേബർ, തഹസീൽദാർ തുടങ്ങിയ പ്രതിനിധികൾക്ക് സ്നേഹാദരവ് നൽകി.

തളിപ്പറമ്പ് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ മുൻസിപ്പൽ കൗൺസിലർമാർക്കും സ്വീകരണം നൽകി. തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറിയേറ്റ് മെമ്പർമാരും പ്രവർത്തക സമിതി അംഗങ്ങളും കൗൺസിലർമാർക്ക് ഉപഹാരം നൽകി. അഗ്നിക്കിരയായ വ്യാപാര സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി രണ്ടാംഘട്ട സഹായ ഫണ്ടിലേക്ക് ബേക്ക് വൺ കമ്മിറ്റി പിരിച്ച തുക സംസ്ഥാന ഭാരവാഹി ഹനീഫ് കോയിസ് സംഘടനയ്ക്ക് കൈമാറി മെഗാ ഇഫ്ത്താറും നടന്നു.

സഹഭാരവാഹികൾ ആയ അൽഫാ മുസ്തഫ, കെ.അയൂബ്, കെ.വി ഇബ്രാഹിംകുട്ടി, സിപി ഷൗക്കത്തലി, കെ കെ നാസർ, സി.ടി. അഷ്റഫ്, കെ ഷമീർ, അലി ആൽപി, കെപിപി ജമാൽ, പി.കെനിസാർ, പി. പി. നിസാർ, വാഹിദ് പനാമ, കെപി. ലുക്മാൻ,കെ.എസ്. അഷ്‌കർ, ലത്തീഫ്, ധനേഷ്,അൻവർ, വിനോദ്, സൈനുദ്ധീൻ,ഗഫൂർ, സജയ്,സത്താർ, ഷാഫി, സൽമാൻ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി ജയരാജ് നന്ദിയും പറഞ്ഞു.തളിപ്പറമ്പ് നഗരത്തിലെ തീപിടുത്തത്തിൽ രക്ഷാപ്രവർത്തകരായവർക്ക് സ്നേഹാദരവും സ്വീകരണവും മെഗാ ഇഫ്താറും സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343627/a-reception-and-mega-iftar-were-organized)