---
title: "ബിസ്മില്ല സ്റ്റോര്‍ അല്‍ ബസാര്‍ എഫ്.സിക്ക് ഗോള്‍ഡ് സ്റ്റാര്‍ കിരീടം"
english_title: "Bismillah Store Al Bazar FC wins Gold Star"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34362/bismillah-store-al-bazar-fc-wins-gold-star"
published_at: "2022-03-28T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62415b938848c_Untitled-2 web.jpg"
keywords: []
---

# ബിസ്മില്ല സ്റ്റോര്‍ അല്‍ ബസാര്‍ എഫ്.സിക്ക് ഗോള്‍ഡ് സ്റ്റാര്‍ കിരീടം

> **Lead Summary:** **തോട്ടിക്കല്‍; **അറേബ്യന്‍ സ്പോര്‍ടിംഗ് എഫ്.സിയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ബിസ്മില്ല സ്റ്റോര്‍ അല്‍ ബസാര്‍ എഫ്.സി തോട്ടിക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ കിരീടത്തില്‍ മുത്തമിട്ടു.എടക്കോം അറീന മാക്സില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ എട്ട് ടീമുകള്‍ പങ്കെടുത്തു.

## Article Content

**തോട്ടിക്കല്‍; **അറേബ്യന്‍ സ്പോര്‍ടിംഗ് എഫ്.സിയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ബിസ്മില്ല സ്റ്റോര്‍ അല്‍ ബസാര്‍ എഫ്.സി തോട്ടിക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ കിരീടത്തില്‍ മുത്തമിട്ടു.എടക്കോം അറീന മാക്സില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ എട്ട് ടീമുകള്‍ പങ്കെടുത്തു.

പരിയാരം ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് ബാബുരാജ് പുളിയൂല്‍,ചപ്പാരപ്പടവ് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മെെമൂനത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉനെെസ് എരുവാട്ടി,വാര്‍ഡ് മെമ്പര്‍ പ്രീത ലക്ഷ്മണന്‍ മുഖ്യാതിഥികളായി.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജംഷീര്‍ ആലക്കാട് സമ്മാന ദാനം നടത്തി.ജാഫര്‍ കായക്കൂല്‍,നുഫെെസ്,റസാഖ് മാസ്റ്റര്‍,അബ്ദുള്‍ ഹഖീം,യു.എം ഉനെെസ് പങ്കെടുത്തു. അപ്പു(ടോപ് സ്കോറര്‍)മുക്താര്‍(മികച്ച കളിക്കാരന്‍)ദില്‍ഷാദ്(മികച്ച ഗോളി)മുനവിര്‍.എം(ബെസ്റ്റ് ഡിഫന്‍റര്‍)എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34362/bismillah-store-al-bazar-fc-wins-gold-star)