---
title: "താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ റസ്റ്റോറൻ്റ് ജീവനക്കാരൻ മരിച്ചു"
english_title: "Biju Joseph "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343579/biju-joseph"
published_at: "2026-02-22T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b1064ae623_1000175478.jpg"
keywords: []
---

# താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ റസ്റ്റോറൻ്റ് ജീവനക്കാരൻ മരിച്ചു

> **Lead Summary:** **കണ്ണൂർ: **താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ കണ്ണൂർ നഗരത്തിലെ റസ്റ്റോറൻ്റ് ജീവനക്കാരൻ മരിച്ചു. ആലപ്പുഴ തണ്ണീർ മുക്കം കുന്നങ്കര കടപ്പള്ളി വീട്ടിൽ ജോസഫിൻ്റെ മകൻ ബിജു ജോസഫ് ആണ് മരിച്ചത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ അക്വേറിയസ് റസ്റ്റോറൻ്റ് ജീവനക്കാരനാണ് ബിജു.

## Article Content

**കണ്ണൂർ: **താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ കണ്ണൂർ നഗരത്തിലെ റസ്റ്റോറൻ്റ് ജീവനക്കാരൻ മരിച്ചു. ആലപ്പുഴ തണ്ണീർ മുക്കം കുന്നങ്കര കടപ്പള്ളി വീട്ടിൽ ജോസഫിൻ്റെ മകൻ ബിജു ജോസഫ് ആണ് മരിച്ചത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ അക്വേറിയസ് റസ്റ്റോറൻ്റ് ജീവനക്കാരനാണ് ബിജു.

ഇന്നലെ ജോലിക്കിടയിൽ ക്ഷീണം തോന്നിയതിനാൽ വിശ്രമിക്കാനായി മുറിയിലേക്ക് പോയതായിരുന്നു. തിരിച്ചു വരാത്തതിനെ തുടർന്ന് കൂടെ ജോലി ചെയ്യുന്നയാൾ മുറിയിലേക്ക് ചെന്ന് നോക്കിയപ്പോൾ അബോധാവസ്ഥയിൽ ആയിരുന്നു. ഉടൻ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343579/biju-joseph)