---
title: "പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ  വിതരണം ചെയ്തു"
english_title: "Pattuvam Grama Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343507/pattuvam-grama-panchayat"
published_at: "2026-02-22T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ab2919b2d8_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ  വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ:**പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.മുറിയാത്തോട്ടെ മൃഗാശുപത്രിയിൽ വെച്ച് വിതരണോദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി കെ ദിവാകരൻ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ കെ സനൽ അധ്യക്ഷത വഹിച്ചു . വെറ്ററിനറി സർജൻ ഡോ : എ ഹാഫിസ് പദ്ധതി വിശദീകരിച്ചു . ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എസ് സി അനൂജ സ്വാഗതവും സി എസ് രഞ്ജിത നന്ദിയും പറഞ്ഞു.2025-26 വാർഷിക പദ്ധതിയിൽ 286 ഗുണഭോക്താ ക്കൾക്ക് അഞ്ച് കോഴി കുഞ്ഞുങ്ങൾ വീതമാണ് വിതരണം ചെയ്യുന്നത് .

## Article Content

**തളിപ്പറമ്പ:**പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെ അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.മുറിയാത്തോട്ടെ മൃഗാശുപത്രിയിൽ വെച്ച് വിതരണോദ്ഘാടനം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി കെ ദിവാകരൻ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ കെ സനൽ അധ്യക്ഷത വഹിച്ചു . വെറ്ററിനറി സർജൻ ഡോ : എ ഹാഫിസ് പദ്ധതി വിശദീകരിച്ചു . ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എസ് സി അനൂജ സ്വാഗതവും സി എസ് രഞ്ജിത നന്ദിയും പറഞ്ഞു.2025-26 വാർഷിക പദ്ധതിയിൽ 286 ഗുണഭോക്താ ക്കൾക്ക് അഞ്ച് കോഴി കുഞ്ഞുങ്ങൾ വീതമാണ് വിതരണം ചെയ്യുന്നത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343507/pattuvam-grama-panchayat)