---
title: "അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനു ബാങ്കിന് 5000 രൂപ പിഴ ചുമത്തി"
english_title: "Bank fined Rs 5,000 for unscientific waste management"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343402/bank-fined-rs-5000-for-unscientific-waste-management"
published_at: "2026-02-21T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699998f2d2605_news-card-Recovered.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനു ബാങ്കിന് 5000 രൂപ പിഴ ചുമത്തി

> **Lead Summary:** **ആന്തൂർ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ധർമ്മശാലയിൽ പ്രവർത്തിച്ചു വരുന്ന കാനറ ബാങ്കിന് 5000 രൂപ പിഴ ചുമത്തി. ബാങ്ക് കെട്ടിടത്തിന്റെ പുറത്ത് ബാങ്കിൽ നിന്നുള്ള പേപ്പറുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ പാക്കിങ് മെറ്റീരിയൽസും അലക്ഷ്യമായി കൂട്ടിയിട്ടത്തിനാണ് സ്‌ക്വാഡ് ബാങ്കിന് കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തിയത്.

## Article Content

**ആന്തൂർ: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ധർമ്മശാലയിൽ പ്രവർത്തിച്ചു വരുന്ന കാനറ ബാങ്കിന് 5000 രൂപ പിഴ ചുമത്തി. ബാങ്ക് കെട്ടിടത്തിന്റെ പുറത്ത് ബാങ്കിൽ നിന്നുള്ള പേപ്പറുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ പാക്കിങ് മെറ്റീരിയൽസും അലക്ഷ്യമായി കൂട്ടിയിട്ടത്തിനാണ് സ്‌ക്വാഡ് ബാങ്കിന് കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തിയത്.

കാലങ്ങളായി മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലാണ് കാണപ്പെട്ടത്. മാലിന്യങ്ങൾ സ്ഥലത്ത് നിന്ന് എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശം സ്‌ക്വാഡ് നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343402/bank-fined-rs-5000-for-unscientific-waste-management)