---
title: "സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡോക്ടർക്ക് ആറു മാസം തടവും 20,000 രൂപ പിഴയും ശിക്ഷ"
english_title: "six months in jail and Rs 20,000 fine for trying to rape female colleague"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343362/six-months-in-jail-and-rs-20000-fine-for-trying-to-rape-female-colleague"
published_at: "2026-02-21T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69997e3e9e61d_pocso.jfif"
keywords: []
---

# സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡോക്ടർക്ക് ആറു മാസം തടവും 20,000 രൂപ പിഴയും ശിക്ഷ

> **Lead Summary:** **തലശ്ശേരി: **ആശുപത്രിയിൽ സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തലശ്ശേരിയിൽ ഡോക്ടർക്ക് ആറു മാസം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ ഡോ. എം.കെ. സന്തോഷിനെയാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

## Article Content

**തലശ്ശേരി: **ആശുപത്രിയിൽ സഹപ്രവർത്തകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തലശ്ശേരിയിൽ ഡോക്ടർക്ക് ആറു മാസം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ ഡോ. എം.കെ. സന്തോഷിനെയാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഇവിടെ വെച്ചാണ് ഇയാൾ സഹപ്രവർത്തകയായ യുവതിയെ ഉപദ്രവിച്ചതെന്ന പരാതിയിൽ തലശ്ശേരി പോലീസ് കേസെടുത്തത്. അന്ന് ഈ വിഷയം പുറത്തുവന്നതോടെ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കുകയും വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ ഡോക്ടർക്ക് മർദനമേൽക്കുന്ന സ്ഥിതിയുമുണ്ടായി. 248(2), 354, 354(A) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343362/six-months-in-jail-and-rs-20000-fine-for-trying-to-rape-female-colleague)