---
title: "ചെറുതാഴം മണ്ടൂരിൽ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു"
english_title: "Lorry accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343335/lorry-accident"
published_at: "2026-02-21T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699963f84d7dc_1000348542.jpg"
keywords: []
---

# ചെറുതാഴം മണ്ടൂരിൽ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

> **Lead Summary:** പിലാത്തറ: ചെറുതാഴം മണ്ടൂരിൽ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മണ്ടൂരിലെ കാർപെൻ്റർ തൊഴിലാളി തലക്കോടത്ത് പടിഞ്ഞാറ്റേ ക്ഷേത്രത്തിനു സമീപത്തെപി.പി. ശങ്കരൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മണ്ടൂർ വില്ലേജ് ഓഫീസിന് സമീപത്താണ് അപകടം. ലോറി ദേഹത്ത് കയറിയതിനെ തുടർന്ന്സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭാര്യ: ഭാനുമതി.മക്കൾ:ശരത്, സജിത്.

## Article Content

പിലാത്തറ: ചെറുതാഴം മണ്ടൂരിൽ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മണ്ടൂരിലെ കാർപെൻ്റർ തൊഴിലാളി തലക്കോടത്ത് പടിഞ്ഞാറ്റേ ക്ഷേത്രത്തിനു സമീപത്തെപി.പി. ശങ്കരൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മണ്ടൂർ വില്ലേജ് ഓഫീസിന് സമീപത്താണ് അപകടം. ലോറി ദേഹത്ത് കയറിയതിനെ തുടർന്ന്സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭാര്യ: ഭാനുമതി.മക്കൾ:ശരത്, സജിത്.

സഹോദരങ്ങൾ: പി.പി. കുഞ്ഞിക്കണ്ണൻ നാരായണൻ, ചെറിയക്കുട്ടി, ഗീത. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പോലീസ് മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343335/lorry-accident)