---
title: "പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന മൊയ്‌ദീൻ കുട്ടി സാഹിബിന് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റിയുടെ യാത്രയയപ്പ് നൽകി"
english_title: "Pariyaram Panchayat Committee bids farewell"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34332/pariyaram-panchayat-committee-bids-farewell"
published_at: "2022-03-28T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62413d4b45cfb_vac.jpg"
keywords: []
---

# പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന മൊയ്‌ദീൻ കുട്ടി സാഹിബിന് പരിയാരം പഞ്ചായത്ത്‌ കമ്മിറ്റിയുടെ യാത്രയയപ്പ് നൽകി

> **Lead Summary:** ദുബൈ കെ എം സീ സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവർത്തക സമിതിയും ദീർഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന മൊയ്‌തീൻ കുട്ടി സാഹിബിനുള്ള പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ യാത്രയപ്പും നൽകി.

## Article Content

ദുബൈ കെ എം സീ സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രവർത്തക സമിതിയും ദീർഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന മൊയ്‌തീൻ കുട്ടി സാഹിബിനുള്ള പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ യാത്രയപ്പും നൽകി.

ദുബൈ സത്യധാര ഓഫീസിൽ നടന്ന ചടങ്ങിൽ പരിശുദ്ദ റമദാനിൽ വിപുലമായ റിലീഫ് നടത്തുവാനും , സംഘടന പ്രവർത്തനം ഊർജിത പെടുത്തുവാനും തീരുമാനിച്ചു. ദുബൈ കെഎംസിസി സംസ്ഥാന വൈസ് : പ്രസിഡന്റ അബ്ദുൽ കാദർ അരിപ്പാമ്ബ്ര ഉത്‌ഘാടനം ചെയ്തു.

പ്രസിഡണ്ട് മുസ്തഫ മൗലവി ചെറിയൂർ അധ്യക്ഷത വഹിച്ചു. മൊയ്‌തീൻ കുട്ടി സാഹിബ് നന്ദി പ്രസംഗം നടത്തി.അഹമ്മദ് കമ്പിൽ , അബൂട്ടി മന്ന , നൗഷാദ് പടപ്പേങ്ങാട് . പി.താഹിറലി,മൻസൂർ പരിയാരം , റഷീദ് പരിയാരം , ഹൈദർ പൂമംഗലം, ബദരി കുറ്റ്യാട്ടൂർ ,സഹീർ അസ്ഹരി ,മൊയ്‌തീൻ കുട്ടി തളിപ്പറമ്പ, അഹമ്മദ് ചപ്പാരപ്പടവ് , അഷ്‌റഫ് ചപ്പാരപ്പടവ് സംസാരിച്ചു. സെക്രട്ടറി ഇൻ ചാർജ്ജ് സികെപി യൂനുസ് സ്വാഗതവും സെക്രട്ടറി അൽത്താഫ് കുറുമാത്തൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34332/pariyaram-panchayat-committee-bids-farewell)