---
title: "ഇന്ധനവില ഇന്നും കൂട്ടി; ഒരാഴ്ചയ്ക്കിടെ വര്‍ധന നാലര രൂപയിലേറെ"
english_title: "Fuel prices continue to rise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34327/fuel-prices-continue-to-rise"
published_at: "2022-03-28T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62413a0c37625_6658ed40-5b79-4ca2-a3a0-75d48c7cb2b4.jpg"
keywords: []
---

# ഇന്ധനവില ഇന്നും കൂട്ടി; ഒരാഴ്ചയ്ക്കിടെ വര്‍ധന നാലര രൂപയിലേറെ

> **Lead Summary:** **ന്യൂഡല്‍ഹി: **രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. തുടര്‍ച്ചയായ നാലാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുന്നത്. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസല്‍ 37 പൈസയുമാണ് കൂട്ടിയത്. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയർന്നത്.

## Article Content

**ന്യൂഡല്‍ഹി: **രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. തുടര്‍ച്ചയായ നാലാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുന്നത്. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസല്‍ 37 പൈസയുമാണ് കൂട്ടിയത്. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയർന്നത്.

ഒരാഴ്ച പൂർത്തിയാകുന്നതിനിടെ ആറ് തവണ വർധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല.

ഫല പ്രഖ്യാപനം കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. 

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 99.41 രൂപയും ഡീസലിന് 90.77 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുംബൈയില്‍ പെട്രോളിന് 114.19 രൂപയും ഡീസലിന് 98.50 രൂപയുമാണ് വില.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34327/fuel-prices-continue-to-rise)