---
title: "പാനൂരിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക് "
english_title: "Steel bomb explodes while removing soil using JCB in Panur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343082/steel-bomb-explodes-while-removing-soil-using-jcb-in-panur"
published_at: "2026-02-20T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699809e9609f2_Untitled-2-web.jpg"
keywords: []
---

# പാനൂരിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക് 

> **Lead Summary:** **പാനൂർ :** പാനൂർ സെൻട്രൽ പൊയിലൂരിൽ മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. മേപ്പാട്ട് വീട് പുനർനിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. ടിപ്പർ ലോറി ഡ്രൈവർ സുമിത് ലാലിനാണ് പരിക്കേറ്റത്.

## Article Content

**പാനൂർ :** പാനൂർ സെൻട്രൽ പൊയിലൂരിൽ മണ്ണ് നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. മേപ്പാട്ട് വീട് പുനർനിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. ടിപ്പർ ലോറി ഡ്രൈവർ സുമിത് ലാലിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. മണ്ണ് ശേഖരിക്കാനായി ടിപ്പറുമായി എത്തിയ സുമിത് ലാലിന് സ്ഫോടനത്തെത്തുടർന്ന് ചീള് തെറിച്ചാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

വീട് പണിയുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ മണ്ണിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. ജെ.സി.ബി തട്ടിയപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്ന് കരുതുന്നു. സംഭവത്തെത്തുടർന്ന് കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343082/steel-bomb-explodes-while-removing-soil-using-jcb-in-panur)