---
title: "ധർമ്മശാലയിൽ വേടന്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം"
english_title: "happiness festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343040/happiness-festival"
published_at: "2026-02-20T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997e997b5cd2_news-card.jpg"
keywords: []
---

# ധർമ്മശാലയിൽ വേടന്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം

> **Lead Summary:** **ധർമ്മശാല: **വേടന്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം. പോലീസ് കേസെടുത്തു. ഇന്നലെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സമാപനദിവസം വേടന്റെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മദ്യലഹരിയിൽ യുവാവ് ഉയരമുള്ള ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി അഭ്യാസം തുടങ്ങിയത്.

## Article Content

**ധർമ്മശാല: **വേടന്റെ സംഗീത പരിപാടിക്കിടെ ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസം. പോലീസ് കേസെടുത്തു. ഇന്നലെ ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സമാപനദിവസം വേടന്റെ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മദ്യലഹരിയിൽ യുവാവ് ഉയരമുള്ള ലൈറ്റ് പോസ്റ്റിന് മുകളിൽ കയറി അഭ്യാസം തുടങ്ങിയത്.

ഉദയഗിരി അരിവിളഞ്ഞപൊയിലിലെ പുതുപ്പറമ്പില്‍ സാബു ഡൊമിനിക്കിന്റെ(59)പേരിലാണ് കേസ്.ഇന്നലെ രാത്രി 9.45 നായിരുന്നു സംഭവം.മുകളിലേക്ക് കയറി ലൈറ്റിന് സമീപം വരെയെത്തി അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയതോടെ അധികൃതര്‍ തൂണിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.ഇതോടെ പോലീസും സ്ഥലത്തെത്തി.നിരവധി തവണ വേടനും നാട്ടുകാരും പോലീസും അഭര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഒടുവില്‍ സാബു താഴെയിറങ്ങി.താഴെ ഇറങ്ങിയ ഉടനെ തന്നെ തളിപ്പറമ്പ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി.യുവാവിന്റെ അഭ്യാസപ്രകടനം കാരണം 20 മിനിറ്റോളം പരിപാടി തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343040/happiness-festival)