---
title: "തളിപ്പറമ്പ് താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് ബാംബൂ ഫ്രഷ് ഹാളിൽ നഗര സഭ ചെയർമാൻ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു"
english_title: "bankers meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/343033/bankers-meet"
published_at: "2026-02-20T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997e6663a3ed_news-card.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് ബാംബൂ ഫ്രഷ് ഹാളിൽ നഗര സഭ ചെയർമാൻ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് ബാംബൂ ഫ്രഷ് ഹാളിൽ നഗര സഭ ചെയർമാൻ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രഞ്ജു മാണി അധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. അബ്ദുൾ കരീം, വ്യവസായ വികസന ഓഫീസർ ടി.വി. ശ്രീകാന്ത് സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്: **താലൂക്ക് തല ബാങ്കേഴ്സ് മീറ്റ് ബാംബൂ ഫ്രഷ് ഹാളിൽ നഗര സഭ ചെയർമാൻ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രഞ്ജു മാണി അധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. അബ്ദുൾ കരീം, വ്യവസായ വികസന ഓഫീസർ ടി.വി. ശ്രീകാന്ത് സംസാരിച്ചു.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ മെച്ചപ്പെടുത്തുന്നത്തിനുള്ള ആർ.എ.എം.പി പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ പദ്ധതികൾ പ്രകാരം കൂടുതൽ എം എസ് എം ഇ വായ്പകൾ അനുവദിച്ച ബാങ്കുകളെ ആദരിച്ചു. ചടങ്ങിൽ പുതിയതായി സംരംഭം ആരംഭിക്കുന്ന വിവിധ മേഖലകളിലുള്ള സംരംഭകരുടെ വായ്പ ‌അപേക്ഷകൾ സ്വീകരിച്ചു. ബാങ്കുകളിലെ പ്രതിനിധികൾ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പ്രതിനിധികൾ എന്നിവർ വായ്പ പദ്ധതികളെ കുറിച്ചും വ്യവസായ വികസന ഓഫീസർ എം. സുനിൽ വിവിധ വകുപ്പ് നൽകുന്ന പദ്ധതികളെ കുറിച്ചും ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് ബാങ്ക് പ്രതിനിധികളുമായി സംരംഭകർ നേരിട്ട് സംവദിച്ചു. 85 സംരംഭകരും 15 ബാങ്ക് പ്രതിനിധികളും പങ്കെടുത്തു. തളിപ്പറമ്പ് ഉപജില്ല വ്യവസായ ഓഫീസർ ടി.കെ. ലിനീഷ് സ്വാഗതവും വ്യവസായ വികസന ഓഫീസർ ടി. ലിജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/343033/bankers-meet)