---
title: "തളിപ്പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് ഇഫ്തിറാഹ ഇഫ്താർ ടെന്റിന് തുടക്കമായി"
english_title: "Muslim Youth League Iftiraha Iftar tent "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342991/muslim-youth-league-iftiraha-iftar-tent"
published_at: "2026-02-19T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997375a92f73_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് ഇഫ്തിറാഹ ഇഫ്താർ ടെന്റിന് തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ: **മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി കഴിഞ്ഞ മൂന്ന് വർഷമായി വൈറ്റ് ഗാർഡ് തളിപ്പറമ്പിന്റെ സഹകരണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റിന് തുടക്കമായി.വഴി യാത്രകാർക്കും അതിഥി തൊഴിലാളികൾക്കും കടകളിലെ ജീവനക്കാർക്കും വളരെ ഉപകാരപ്രധമായ രീതിയിലാണ് ടെന്റ് ഒരുക്കിയിട്ടുള്ളത്. റമദാൻ ഒന്ന് മുതൽ മുപ്പത് വരെ വിഭവ സ്മൃതമായ രീതിയിൽലാണ് വിഭവങ്ങൾ നൽകി വരുന്നത്.

## Article Content

**തളിപ്പറമ്പ: **മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി കഴിഞ്ഞ മൂന്ന് വർഷമായി വൈറ്റ് ഗാർഡ് തളിപ്പറമ്പിന്റെ സഹകരണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റിന് തുടക്കമായി.വഴി യാത്രകാർക്കും അതിഥി തൊഴിലാളികൾക്കും കടകളിലെ ജീവനക്കാർക്കും വളരെ ഉപകാരപ്രധമായ രീതിയിലാണ് ടെന്റ് ഒരുക്കിയിട്ടുള്ളത്. റമദാൻ ഒന്ന് മുതൽ മുപ്പത് വരെ വിഭവ സ്മൃതമായ രീതിയിൽലാണ് വിഭവങ്ങൾ നൽകി വരുന്നത്.

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ് മുഹമ്മദ്‌ അഷ്‌റഫിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ പികെ. സുബൈർ, മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി എൻ എ സിദ്ദിഖ്, മണ്ഡലം പ്രസിഡന്റ് ഉസ്മാൻ കൊമ്മച്ചി,കെവി മുഹമ്മദ്‌ കുഞ്ഞി, കെ മുഹമ്മദ്‌ ബഷീർ, പിപി. മുഹമ്മദ്‌ നിസാർ,അഷ്‌റഫ്‌ ബപ്പു,ഗാന്ധി സിദ്ദിഖ്, പിപി. ഇസ്മായിൽ,എം വി ഫാസിൽ,പിസി നസീർ, ഫൈസൽ ചെറുകുന്നോൻ,സയിദ് പന്നിയൂർ, ഹനീഫ മദ്രസ,മുഹമ്മദ്‌ കുഞ്ഞി കുപ്പം,കെ എസ്. ഉമ്മർ, കെ എസ് റഫീഖ്, എ പി നാസർ, ഫിയാസ് അള്ളാംകുളം,സഫീർ കണ്ണങ്കീൽ, സിപി. നൗഫൽ, സി കെ മദനി, അഷീർ കുണ്ടാംകുഴി, മുഫീദ് കൂട്ടുക്കൻ എന്നിവർ സാന്നിധരായി.മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി പി എ. ഇർഫാൻ സ്വാഗതവും കെ എൻ അൻഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342991/muslim-youth-league-iftiraha-iftar-tent)