---
title: "ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ മേഖല സമ്മേളനം സംഘടിപ്പിച്ചു"
english_title: "Joint Council"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342952/joint-council"
published_at: "2026-02-19T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996e9aa2a107_news-card.jpg"
keywords: []
---

# ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ മേഖല സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ :**ഭരിക്കുന്ന പാർട്ടി യുടെ കൊടിയുടെ നിറം നോക്കാതെ സമരം ചെയ്യുന്നവരാണ് ജോയിൻ്റ് കൗൺസിലുകാരെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ അജിന.ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത്പ്ര സംഗിക്കുകയായിരുന്നു അജിന .ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായി മുൻനിരയിൽ തന്നെ പ്രവർത്തിക്കുന്നതോടൊപ്പം സാമൂഹ്യ മേഖല യിലും പ്രവർത്തിച്ച് വരുന്ന സംഘടനയാണ് ജോയിൻ്റ് കൗൺസിൽ .സ്റ്റാറ്റ്യൂട്ടി പെൻഷൻ പുന: സ്ഥാപിക്കുക എന്നതാണ് ജോയിൻ്റ് കൗൺസിലിൻ്റെ പ്രധാന ആവശ്യം. ഇതിൽ നിന്നും സംഘടന പിന്നോട് പോകില്ലെന്നും അജിന പറഞ്ഞു .

## Article Content

**തളിപ്പറമ്പ :**ഭരിക്കുന്ന പാർട്ടി യുടെ കൊടിയുടെ നിറം നോക്കാതെ സമരം ചെയ്യുന്നവരാണ് ജോയിൻ്റ് കൗൺസിലുകാരെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ അജിന.ജോയിൻ്റ് കൗൺസിൽ തളിപ്പറമ്പ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത്പ്ര സംഗിക്കുകയായിരുന്നു അജിന .ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായി മുൻനിരയിൽ തന്നെ പ്രവർത്തിക്കുന്നതോടൊപ്പം സാമൂഹ്യ മേഖല യിലും പ്രവർത്തിച്ച് വരുന്ന സംഘടനയാണ് ജോയിൻ്റ് കൗൺസിൽ .സ്റ്റാറ്റ്യൂട്ടി പെൻഷൻ പുന: സ്ഥാപിക്കുക എന്നതാണ് ജോയിൻ്റ് കൗൺസിലിൻ്റെ പ്രധാന ആവശ്യം. ഇതിൽ നിന്നും സംഘടന പിന്നോട് പോകില്ലെന്നും അജിന പറഞ്ഞു .

എ കെ പൊതുവാൾ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽകെ കെആരിഫ് അധ്യക്ഷത വഹിച്ചു .എൻ എസ് മനു രക്ത സാക്ഷി പ്രമേയവുംപി വി പ്രിയ അനുശോചന പ്രമേയവുംസംസ്ഥാന കമ്മിറ്റി അംഗംടി എസ് പ്രദീപ് സംഘടനാ റിപ്പോർട്ടുംസിനി മത്തായി പ്രവർത്തന റിപ്പോർട്ടും,പി കൃഷ്ണകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .ജില്ലാ ജോ: സെക്രട്ടറി റൈന മോളി പ്രസംഗിച്ചു.മേഖല പ്രസിഡണ്ട്കെ കെ ആരിഫ് പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342952/joint-council)