---
title: "ഓട്ടോറിക്ഷ തട്ടി ആറു വയസ്സുകാരന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്"
english_title: "Six-year-old injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342756/six-year-old-injured"
published_at: "2026-02-18T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995f073c08e9_acci.jfif"
keywords: []
---

# ഓട്ടോറിക്ഷ തട്ടി ആറു വയസ്സുകാരന് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ചിന്‍മയ വിദ്യാലയ കോമ്പൗണ്ടില്‍ വെച്ച് ഓട്ടോറിക്ഷ തട്ടി ആറുവയസുകാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.കുപ്പം മുക്കുന്ന് സൗപര്‍ണിക ഹൗസില്‍ ഐ.പി.ബാഹുലിന്റെ മകന്‍ ഐ.പി.യുവാന്‍(ആറ്) എന്ന കുട്ടിക്കാണ് പരിക്കേറ്റത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ചിന്‍മയ വിദ്യാലയ കോമ്പൗണ്ടില്‍ വെച്ച് ഓട്ടോറിക്ഷ തട്ടി ആറുവയസുകാരനായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.കുപ്പം മുക്കുന്ന് സൗപര്‍ണിക ഹൗസില്‍ ഐ.പി.ബാഹുലിന്റെ മകന്‍ ഐ.പി.യുവാന്‍(ആറ്) എന്ന കുട്ടിക്കാണ് പരിക്കേറ്റത്.

ഫിബ്രവരി-16 ന് വൈകുന്നേരം 3.40 നായിരുന്നു സംഭവം.തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തില്‍ പഠിക്കുന്ന യുവാന്‍ കാന്റീനില്‍ നിന്ന് സമൂസ വാങ്ങി പുറത്തേക്കിറങ്ങിയപ്പോള്‍ സ്‌ക്കൂള്‍ വിട്ട കുട്ടികളെ കൊണ്ടുപോകാനെത്തിയ കെ.എല്‍-58 എ.ബി 5813 ഓട്ടോറിക്ഷ കുട്ടിയെ ഇടിക്കുകയായിരുന്നു.താഴെ വീണ കുട്ടിയുടെ വലതുകൊയില്‍ ഓട്ടോറിക്ഷയുടെ ടയര്‍ കയറിയിറങ്ങി എല്ല് പൊട്ടി ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.ഓട്ടോറിക്ഷ ഡ്രൈവര്‍ സുകേഷിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342756/six-year-old-injured)