---
title: "കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്നിക് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും"
english_title: "Minister Dr. R. Bindu will inaugurate the Kalyasserry E.K. Nayanar Memorial Model Polytechnic Building"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342754/minister-dr-r-bindu-will-inaugurate-the-kalyasserry-ek-nayanar-memorial-model-polytechnic-building"
published_at: "2026-02-18T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995ef96ba594_Untitled-2-web.jpg"
keywords: []
---

# കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്നിക് കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും

> **Lead Summary:** കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്‌നിക് കോളേജ് കെട്ടിടത്തിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 19 ന് 12 മണിക്ക് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു

## Article Content

കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്‌നിക് കോളേജ് കെട്ടിടത്തിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 19 ന് 12 മണിക്ക് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു

കെട്ടിടം നിർമ്മിക്കുന്നതിന് ഒന്നര കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. അഞ്ച് ക്ലാസ്സ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, വരാന്ത, ശൗചാലയങ്ങൾ, രണ്ട് സ്റ്റേയർ കേസുകൾ തുടങ്ങിയവയാണ് നിർമ്മിച്ചത്. പ്രവേശന കവാടത്തിൻ്റെ നിർമ്മാണത്തിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342754/minister-dr-r-bindu-will-inaugurate-the-kalyasserry-ek-nayanar-memorial-model-polytechnic-building)