---
title: "ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു"
english_title: "Koothuparamb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342696/koothuparamb"
published_at: "2026-02-18T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69958eb9ae732_1000308308.jpg"
keywords: []
---

# ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു

> **Lead Summary:** ​ കണ്ണൂർ: കൂത്തുപറമ്പിൽ കടന്നൽ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. തൈക്കണ്ടി മടപ്പുരക്ക് സമീപം മൂന്നാം പിലാക്കൂലിലെ വനജ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.

## Article Content

​ കണ്ണൂർ: കൂത്തുപറമ്പിൽ കടന്നൽ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. തൈക്കണ്ടി മടപ്പുരക്ക് സമീപം മൂന്നാം പിലാക്കൂലിലെ വനജ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.

​ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വനജയ്ക്ക് കടന്നൽ കുത്തേറ്റത്. കുത്തേറ്റതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

​

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342696/koothuparamb)