---
title: "കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതി രൂപീകരണ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "kolachery gramapanchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342579/kolachery-gramapanchayath"
published_at: "2026-02-18T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69953691655e8_news-card.jpg"
keywords: []
---

# കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതി രൂപീകരണ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കൊളച്ചേരി: **കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതി രൂപീകരണ ഭാഗമായുള്ള വികസന സെമിനാർ കൊളച്ചേരിമുക്കിലുള്ള മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമയുടെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് കെ വി ബിജു ഉദ്ഘാടനം ചെയ്തു.

## Article Content

**കൊളച്ചേരി: **കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതി രൂപീകരണ ഭാഗമായുള്ള വികസന സെമിനാർ കൊളച്ചേരിമുക്കിലുള്ള മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമയുടെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് കെ വി ബിജു ഉദ്ഘാടനം ചെയ്തു.

2026 - 27 വാർഷിക കരട് പദ്ധതിരേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ അംഗം മുസ്തഫ കോടിപ്പൊയിൽ വിശിഷ്ടാതിഥിയായിരുന്നു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ശ്രീധരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നസീർ പി കെ പി, ഫൗസിയ കെ സി പി, ഗ്രാമ പഞ്ചായത്ത്‌ ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ കെ പി അബ്ദുൽ മജീദ്, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി വി റഹ്മത്ത്, ടിന്റു സുനിൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം അബ്ദുൽ അസീസ്, കെ എം ശിവദാസൻ, എം ദാമോദരൻ, കെ വി ഗോപിനാഥൻ, ഇ പി ഗോപാലകൃഷ്ണൻ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഇൻ - ചാർജ്ജ് ഇ ജനേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342579/kolachery-gramapanchayath)