---
title: "മാലിന്യം കത്തിക്കലും മലിനജലം ഒഴുക്കി വിടലും; ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി"
english_title: " Burning garbage and discharging sewage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342515/burning-garbage-and-discharging-sewage"
published_at: "2026-02-17T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994625168678_news-card.jpg"
keywords: []
---

# മാലിന്യം കത്തിക്കലും മലിനജലം ഒഴുക്കി വിടലും; ഹോട്ടലിന് 10000 രൂപ പിഴ ചുമത്തി

> **Lead Summary:** **ധർമ്മശാല: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ധർമ്മശാല മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിന് സമീപം പ്രവർത്തിച്ചു വരുന്ന ജി. ലൈറ്റ് റെസ്റ്റോറന്റിന് 10000 രൂപ പിഴ ചുമത്തി. ഹോട്ടലിന് പുറക് വശത്തു വലിയ തോതിൽ പലയിടങ്ങളിലായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചു വരുന്നതായും. സ്ഥാപനത്തിന് ചുറ്റും മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായും കണ്ടെത്തി.

## Article Content

**ധർമ്മശാല: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആന്തൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ധർമ്മശാല മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിന് സമീപം പ്രവർത്തിച്ചു വരുന്ന ജി. ലൈറ്റ് റെസ്റ്റോറന്റിന് 10000 രൂപ പിഴ ചുമത്തി. ഹോട്ടലിന് പുറക് വശത്തു വലിയ തോതിൽ പലയിടങ്ങളിലായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചു വരുന്നതായും. സ്ഥാപനത്തിന് ചുറ്റും മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായും കണ്ടെത്തി.

കൂടാതെ മലിനജല ടാങ്ക് ഓവർ ഫ്ലോ ചെയ്ത് മലിനജലം തുറസായി ഒഴുകി പോകുന്നതായും ദുർഗന്ധം വമിക്കുന്നതായും കണ്ടെത്തി. ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമസേനയ്ക്ക് കൈമാറാനും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി,ദിബിൽ സി കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342515/burning-garbage-and-discharging-sewage)