---
title: "ഡിജെ പാർട്ടിക്കിടെ ദേഹത്ത് തട്ടിയതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്"
english_title: "Case filed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342327/case-filed"
published_at: "2026-02-16T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69931a3388915_download_(1).jfif"
keywords: []
---

# ഡിജെ പാർട്ടിക്കിടെ ദേഹത്ത് തട്ടിയതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾക്കെതിരെ കേസ്

> **Lead Summary:** **വളപട്ടണം: **ഡി. ജെ പാർട്ടിയിൽ ഡാൻസ് കളിക്കുന്നതിനിടെ ദേഹത്ത് തട്ടിയ വിരോധത്തിൽ യുവാവിനെ വയറിന്കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെറുകുന്ന് കവിണിശേരിയിലെ കെ. നയൻ കുമാറിൻ്റെ പരാതിയിലാണ് പാപ്പിനിശേരിയിലെ സിദ്ധാർത്ഥിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.

## Article Content

**വളപട്ടണം: **ഡി. ജെ പാർട്ടിയിൽ ഡാൻസ് കളിക്കുന്നതിനിടെ ദേഹത്ത് തട്ടിയ വിരോധത്തിൽ യുവാവിനെ വയറിന്കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെറുകുന്ന് കവിണിശേരിയിലെ കെ. നയൻ കുമാറിൻ്റെ പരാതിയിലാണ് പാപ്പിനിശേരിയിലെ സിദ്ധാർത്ഥിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.

13 ന് രാത്രി 11 മണിക്ക് പാപ്പിനിശേരി കരിക്കൻ കുളത്ത് വെച്ചാണ് സംഭവം. പാപ്പിനിശേരിപുതിയ ഭഗവതി ക്ഷേത്രത്തിൽ പരാതിക്കാരനും സുഹൃത്തുക്കളും ഉത്സവത്തിനോടനുബന്ധിച്ച് ഡി.ജെ. പാർട്ടിയിൽ രണ്ട് ഗ്രൂപ്പുകളായി ഡാൻസ് ചെയ്യുന്നതിനിടെ പ്രതിയുടെ ദേഹത്ത് തട്ടിയതിലുള്ള വിരോധത്തിൽ തടഞ്ഞു നിർത്തി ചാവി ഉപയോഗിച്ച് വയറ്റിൽ കുത്തി പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342327/case-filed)