---
title: "കുഞ്ഞിമംഗലം  ഗവ ഹയർ സെക്കണ്ടറി സ്കൂൾ, പാണപ്പുഴ ഗവൺമെന്റ് എൽപി സ്കൂൾ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ"
english_title: "School new buildings to be inaugurated tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342305/school-new-buildings-to-be-inaugurated-tomorrow"
published_at: "2026-02-16T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992f64bd9695_Untitled-2-web.jpg"
keywords: []
---

# കുഞ്ഞിമംഗലം  ഗവ ഹയർ സെക്കണ്ടറി സ്കൂൾ, പാണപ്പുഴ ഗവൺമെന്റ് എൽപി സ്കൂൾ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ

> **Lead Summary:** കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂൾ, പാണപ്പുഴ ഗവൺമെന്റ് എൽപി സ്കൂൾ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ചൊവ്വാഴ്ച നടക്കുംപൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർഹിക്കും. കുഞ്ഞിമംഗലത്തിന്റേയും പാണപ്പുഴയുടേയും വിദ്യാഭ്യാസ മേഖലയ്ക്ക് പൊൻ തിലകമായി കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റേയും പാണപ്പുഴ ഗവൺമെന്റ് എൽപി സ്കൂൾ പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നാളെ (ചൊവ്വാഴ്ച ) നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർഹിക്കുന്നത്. എം വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും.

## Article Content

കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂൾ, പാണപ്പുഴ ഗവൺമെന്റ് എൽപി സ്കൂൾ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ചൊവ്വാഴ്ച നടക്കുംപൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി നിർഹിക്കും. കുഞ്ഞിമംഗലത്തിന്റേയും പാണപ്പുഴയുടേയും വിദ്യാഭ്യാസ മേഖലയ്ക്ക് പൊൻ തിലകമായി കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടത്തിന്റേയും പാണപ്പുഴ ഗവൺമെന്റ് എൽപി സ്കൂൾ പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നാളെ (ചൊവ്വാഴ്ച ) നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർഹിക്കുന്നത്. എം വിജിൻ എംഎൽഎ അധ്യക്ഷത വഹിക്കും.

പാണപ്പുഴ ഗവ എൽപി സ്കൂളിൽ വൈകുന്നേരം 3 മണിക്കും, കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വൈകുന്നേം നാല് മണിക്കുമാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.കുഞ്ഞിമംഗലം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഹൈടെക് കെട്ടിടം നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 3.90 കോടി രൂപയും, എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 36 ലക്ഷം രൂപയും ഉൾപ്പടെ 4.26 കോടി രൂപയാണ്അനുവദിച്ചത്.

മൂന്ന് നിലകളിലായി ആധുനിക നിലവാരത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ്, പ്രിൻസിപ്പാൾ റും, ക്ലാസ് റൂം, ടോയ്ലറ്റ്, വാഷ് റും, 2 സ്റ്റെയർ റൂം സൗകര്യവും, ഒന്നാം നിലയിൽ 3 ക്ലാസ് മുറികളും, മാത് സ് ലാബ്, ടോയ്ലറ്റും, സ്റ്റെയർ റൂം, രണ്ടാം നിലയിൽ 2 ക്ലാസ് റൂം ഓഡിറ്റോറിയം എന്നിവയുമുണ്ട്.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ടേഷനാണ് (കില ) പദ്ധതിയുടെ നിർവഹണ ചുമതല.ചരിത്ര പ്രാധാന്യമുളള പാണപ്പുഴയുടെ മണ്ണിൽ വിദ്യാലയത്തിനെ കൂടുതൽ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യവുമാണ് ഒരു കോടി രൂപ ചിലവിൽ പാണപ്പുഴ ഗവ എൽ പി സ്കൂളിന് ഹെടെക് കെട്ടിടം നിർമ്മിച്ചത്. രണ്ട് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിന് ആറ് മുറികളുണ്ട്.

പുതിയ കെട്ടിടം പൂർത്തിയായതിലൂടെ പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിനും സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്താനും മികവിന്റെ കേന്ദ്രങ്ങളാക്കി സ്കൂളുകളെ മാറ്റുന്നതിനും സാധിക്കുമെന്നും എം വിജിൽ എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342305/school-new-buildings-to-be-inaugurated-tomorrow)