---
title: "സ്വർണ വിലയിൽ ഇടിവ്; ഇന്ന് പവന് 960 രൂപ കുറഞ്ഞു"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342252/gold-rate"
published_at: "2026-02-16T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992c373b8a5d_gold.jpg"
keywords: []
---

# സ്വർണ വിലയിൽ ഇടിവ്; ഇന്ന് പവന് 960 രൂപ കുറഞ്ഞു

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്തെ ആഭരണ വിപണിയിൽ ഇന്ന് സ്വർണത്തിന്റെ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 120 രൂപ താഴ്ന്ന് ഇന്നത്തെ വിപണി വില 14,340 രൂപയിലേക്ക് എത്തിച്ചേർന്നു. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് (8 ഗ്രാം) 960 രൂപ താഴ്ന്ന് വിപണി വില 1,14,720 രൂപയായും കുറിച്ചു.

## Article Content

**കണ്ണൂർ: **സംസ്ഥാനത്തെ ആഭരണ വിപണിയിൽ ഇന്ന് സ്വർണത്തിന്റെ നിരക്കുകളിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 120 രൂപ താഴ്ന്ന് ഇന്നത്തെ വിപണി വില 14,340 രൂപയിലേക്ക് എത്തിച്ചേർന്നു. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് (8 ഗ്രാം) 960 രൂപ താഴ്ന്ന് വിപണി വില 1,14,720 രൂപയായും കുറിച്ചു.

സമാനമായി 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 11,785 രൂപയാണ് ഇന്നത്തെ വിലയായി കുറിച്ചിരിക്കുന്നത്.അതുപോലെ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിൻ്റെ ഒരു ഗ്രാമിന് 75 രൂപ താഴ്ന്ന് 9,175 രൂപയായും 9 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിൻ്റെ ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,915 രൂപയായും പുതുക്കിയ വില രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342252/gold-rate)