---
title: "ഹാപ്പിനസ് ഫെസ്റ്റിവലിൽ സെൽഫിയെടുക്കാനായി സൂ സഫാരി പാർക്ക്‌ സെൽഫി പോയിന്റ്"
english_title: "Zoo Safari Park selfie point "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342106/zoo-safari-park-selfie-point"
published_at: "2026-02-15T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69918103803ae_news-card.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിൽ സെൽഫിയെടുക്കാനായി സൂ സഫാരി പാർക്ക്‌ സെൽഫി പോയിന്റ്

> **Lead Summary:** **ധർമ്മശാല :**തദ്ദേശ ദിനാഘോഷത്തിൻ്റെയും ഹാപ്പിനെസ് ഫെസ്റ്റിൻ്റെയും ഭാഗമായ പ്രദർശന വിപണന മേളയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ തീം സ്റ്റാളും സെൽഫി പോയിൻ്റും ആദ്യ ദിനം തന്നെ ജനങ്ങളേറ്റെടുത്തു. നാടുകാണിയിലൊരുങ്ങുന്ന സൂ സഫാരി പാർക്കിൻ്റെ തീമിലൊരുക്കിയ സെൽഫി പോയിൻ്റാണ് കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ കുട്ടികളുടെയും' മുതിർന്നവരുടേയും ഹൃദയം കീഴടക്കിയത്. ആദ്യദിനം മുതൽ തീം സ്റ്റാളിൽ ഒരുക്കിയ സഫാരി ജീപ്പിൻ്റെയും വന്യമൃഗളുടെയും കട്ടൗട്ടുകൾക്കൊപ്പം സെൽഫികളും ഫോട്ടോകളും എടുക്കാൻ ആളുകളുടെ തിരക്കായിരുന്നു.

## Article Content

**ധർമ്മശാല :**തദ്ദേശ ദിനാഘോഷത്തിൻ്റെയും ഹാപ്പിനെസ് ഫെസ്റ്റിൻ്റെയും ഭാഗമായ പ്രദർശന വിപണന മേളയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ തീം സ്റ്റാളും സെൽഫി പോയിൻ്റും ആദ്യ ദിനം തന്നെ ജനങ്ങളേറ്റെടുത്തു. നാടുകാണിയിലൊരുങ്ങുന്ന സൂ സഫാരി പാർക്കിൻ്റെ തീമിലൊരുക്കിയ സെൽഫി പോയിൻ്റാണ് കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ കുട്ടികളുടെയും' മുതിർന്നവരുടേയും ഹൃദയം കീഴടക്കിയത്. ആദ്യദിനം മുതൽ തീം സ്റ്റാളിൽ ഒരുക്കിയ സഫാരി ജീപ്പിൻ്റെയും വന്യമൃഗളുടെയും കട്ടൗട്ടുകൾക്കൊപ്പം സെൽഫികളും ഫോട്ടോകളും എടുക്കാൻ ആളുകളുടെ തിരക്കായിരുന്നു.

സംസ്ഥാനമൊട്ടാകെയും ജില്ലാതലത്തിലുമുള്ള വികസനപദ്ധതികളുടെ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും തീം സ്റ്റാളിലെ മറ്റൊരു കാഴ്ച്ചാനുഭവമാണ്. ജില്ലയിലെ വികസന പദ്ധതികളുടെ 40 ൽ അധികം വാർത്താചിത്രങ്ങൾ കോർത്തിണക്കിയ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഫോട്ടോ ജേർണലിസ്റ്റുകൾ പി.ആർ.ഡി ഫോട്ടോഗ്രാഫി വിഭാഗം എന്നിവയുടെ തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. തീം സ്റ്റാളിൽ വിവിധ സർക്കാർ പ്രസിദ്ധീകരങ്ങളുടെ സൗജന്യ വിതരണവുമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342106/zoo-safari-park-selfie-point)