---
title: "താവം കിഴക്കേ വയലിൽ സൂര്യകാന്തി വിസ്മയം തീർത്ത് ഒരു കൂട്ടം കർഷകർ"
english_title: "sunflower farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342085/sunflower-farming"
published_at: "2026-02-15T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699152fe08247_news-card.jpg"
keywords: []
---

# താവം കിഴക്കേ വയലിൽ സൂര്യകാന്തി വിസ്മയം തീർത്ത് ഒരു കൂട്ടം കർഷകർ

> **Lead Summary:** **പഴയങ്ങാടി: **ഇനി സൂര്യകാന്തി തോട്ടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട. താവം കിഴക്കേ വയലിൽ സൂര്യകാന്തി വിസ്മയം കാണാൻ നിരവധി ജനങ്ങളാണ് എത്തിച്ചേരുന്നത്. താവം കിഴക്കേ വയലിൽ സൂര്യകാന്തി വസന്തം വിരിയിച്ച് ഒരു കൂട്ടം ആളുകൾ മനസിന് സന്തോഷവും കണ്ണിന് കുളിർമ്മയും നൽകുന്ന മനോഹരമായ കാഴ്ചയാണ് താവത്ത്. സന്തോഷ് പി.പി.അനിൽകുമാർ, പ്രജിത്ത് ഇ, രാമദാസൻ, നദിൻ, ഭാർഗ്ഗവൻ ,ഷിനു, ഗിരീശൻ, സ്നേഹ, ദിഷ്ണ, ബാബു എന്നിവരുടെ കൂട്ടായ്മയിലാണ് മഞ്ഞ വസന്തം തീർത്തത്.

## Article Content

**പഴയങ്ങാടി: **ഇനി സൂര്യകാന്തി തോട്ടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട. താവം കിഴക്കേ വയലിൽ സൂര്യകാന്തി വിസ്മയം കാണാൻ നിരവധി ജനങ്ങളാണ് എത്തിച്ചേരുന്നത്. താവം കിഴക്കേ വയലിൽ സൂര്യകാന്തി വസന്തം വിരിയിച്ച് ഒരു കൂട്ടം ആളുകൾ മനസിന് സന്തോഷവും കണ്ണിന് കുളിർമ്മയും നൽകുന്ന മനോഹരമായ കാഴ്ചയാണ് താവത്ത്. സന്തോഷ് പി.പി.അനിൽകുമാർ, പ്രജിത്ത് ഇ, രാമദാസൻ, നദിൻ, ഭാർഗ്ഗവൻ ,ഷിനു, ഗിരീശൻ, സ്നേഹ, ദിഷ്ണ, ബാബു എന്നിവരുടെ കൂട്ടായ്മയിലാണ് മഞ്ഞ വസന്തം തീർത്തത്.

കഴിഞ്ഞവർഷം ചെറുകുന്ന് അയ്യൊത്ത് വയലിൽ സൂര്യകാന്തി കൃഷി ചെയ്തിരുന്നു. ഇതിന്റെ വിജയത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തവണ താവം കിഴക്കേ വയലും കുറച്ചുപേർ ചേർന്ന് കൃഷി ഇറക്കാൻ തീരുമാനിച്ചത്. പലരും പരിഹസിചെങ്കിലും ഇതൊന്നും അവരുടെ നിശ്ചയദാർഢ്യത്തെ കെടുത്തിയില്ല. വയലിൽ ഉപ്പ് പ്രശ്നം അനുഭവപ്പെട്ടതോടെ മാടായിപ്പറയിൽ നിന്നും ശുദ്ധജലം എത്തിച്ചാണ് കൃഷിക്കായി ഉപയോഗിച്ചത് ഒടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സൂര്യകാന്തി പൂക്കൾ തലയെടുപ്പോടെ നിൽക്കുമ്പോൾ കർഷകർക്കും കാഴ്ചക്കാർക്കും ഒരേ പോലെ വിസ്മയമാവുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342085/sunflower-farming)