---
title: "താവം മേൽപ്പാലം അറ്റകുറ്റപ്രവൃത്തിക്കായി അടച്ചു"
english_title: "Thavam flyover closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341925/thavam-flyover-closed"
published_at: "2026-02-14T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# താവം മേൽപ്പാലം അറ്റകുറ്റപ്രവൃത്തിക്കായി അടച്ചു

> **Lead Summary:** **ചെറുകുന്ന്: **പിലാത്തറ - പഴയങ്ങാടി -പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലെ താവം മേൽപ്പാലം അറ്റകുറ്റ പ്രവൃത്തിക്കായിഅടച്ചു.2 ആഴ്ചത്തേക്കാണ് അടച്ചിടുക. പാലത്തിൻ്റെ മേൽപ്പാളികൾ ഇളക്കി മാറ്റി പുതുക്കിപ്പണിയാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അടച്ചത്.

## Article Content

**ചെറുകുന്ന്: **പിലാത്തറ - പഴയങ്ങാടി -പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലെ താവം മേൽപ്പാലം അറ്റകുറ്റ പ്രവൃത്തിക്കായിഅടച്ചു.2 ആഴ്ചത്തേക്കാണ് അടച്ചിടുക. പാലത്തിൻ്റെ മേൽപ്പാളികൾ ഇളക്കി മാറ്റി പുതുക്കിപ്പണിയാൻ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അടച്ചത്.

മേൽപ്പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ 14 മുതൽ പാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതർ അറിയിച്ചു.ഉപ റോഡുകളിലൂടെ ഗതാഗതം തിരിച്ചുവിടുംകണ്ണൂർ ഭാഗത്തു നിന്ന് പയ്യന്നൂർ ഭാഗത്തേക്കും, പയ്യന്നൂരിൽ നിന്ന് - കണ്ണൂർ ഭാഗത്ത് വരുന്ന വലിയ വാഹനങ്ങൾ ഉൾപ്പടെ ദേശീയ പാത വഴി കടന്ന് പോകണം.

പഴയങ്ങാടിയിൽ നിന്ന് പോകേണ്ടതും, എത്തി ചേരേണ്ടതുമായ വാഹനങ്ങൾ എരിപുരം - കുപ്പം റോഡ് വഴിയോ, മാട്ടൂൽ - മടക്കര - ഇരിണാവ് റോഡ് വഴിയും, ചെറുകുന്ന് ഭാഗത്ത് പോകേണ്ട ചെറു വാഹനങ്ങൾ താവം പുഴയോര റോഡ് വഴി പോകണമെന്നും, അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341925/thavam-flyover-closed)