---
title: "വർണ്ണ ശബളമായ ഘോഷയാത്രയോടെ ധർമ്മശാലയിൽ ഹാപ്പിനസ് ഫെസ്റ്റിവലിന് തുടക്കമായി"
english_title: "happiness festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341892/happiness-festival"
published_at: "2026-02-14T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ff0cb27bee_news-card.jpg"
keywords: []
---

# വർണ്ണ ശബളമായ ഘോഷയാത്രയോടെ ധർമ്മശാലയിൽ ഹാപ്പിനസ് ഫെസ്റ്റിവലിന് തുടക്കമായി

> **Lead Summary:** **മാങ്ങാട്ട്പറമ്പ്: **സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. മുത്തുക്കുടകളും വാദ്യമേളങ്ങളും, കോൽക്കളിയും തീപ്പന്തം തുപ്പലും വിവിധ വേഷങ്ങളുമായി വിളംമ്പര ജാഥ നഗരവീഥികളെ പുളകമണിയിച്ചു.

## Article Content

**മാങ്ങാട്ട്പറമ്പ്: **സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്തുനിന്നും ആരംഭിച്ച ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. മുത്തുക്കുടകളും വാദ്യമേളങ്ങളും, കോൽക്കളിയും തീപ്പന്തം തുപ്പലും വിവിധ വേഷങ്ങളുമായി വിളംമ്പര ജാഥ നഗരവീഥികളെ പുളകമണിയിച്ചു.

കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഹാപ്പിനസ് ഫെസ്റ്റ് കെവി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ വി സതീദേവി അധ്യക്ഷയായി. ജോയൻ്റ് ഡയർക്ടർ ടി ജി അരുൺ സ്വാഗതം പറഞ്ഞു.വ്യാപാര സ്റ്റാളുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഫുഡ് കോർട്ട് തളിപ്പറമ്പ നഗരസഭ ചെയർമാൻ പി.കെ സുബൈർ ഉദ്ഘാടനം ചെയ്തു.സവിതാമഹേഷ് ആൻഡ് പാർട്ടി അവതരിപ്പിച്ച കരേക്കോ ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341892/happiness-festival)