---
title: "സ്വകാര്യ ബസ് സമരം പിൻവലിച്ചു;മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ബസ്സുടമകൾ  തീരുമാനിച്ചത്"
english_title: "bus strike enough"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/34186/bus-strike-enough"
published_at: "2022-03-27T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624001a69ca8d_cong.jpg"
keywords: []
---

# സ്വകാര്യ ബസ് സമരം പിൻവലിച്ചു;മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ബസ്സുടമകൾ  തീരുമാനിച്ചത്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ബസുടമകള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ബസുടമകള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം.

ഇന്ന് രാവിലെയായിരുന്നു ചര്‍ച്ച. നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നാണ് സൂചന. എന്നാല്‍, നിരക്ക് വര്‍ധന എന്ന് നിലവില്‍ വരും എന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല. നേരത്തെ സമരം അതിജീവന പോരാട്ടമാണെന്ന് ബസുടമകള്‍ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/34186/bus-strike-enough)