---
title: "എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ് ഹാജരാക്കണം"
english_title: "SIR: Documents must be submitted before 11 am tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341829/sir-documents-must-be-submitted-before-11-am-tomorrow"
published_at: "2026-02-13T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f220374e92_Untitled-2-web-Recovered.jpg"
keywords: []
---

# എസ്ഐആർ: രേഖകൾ നാളെ 11 മണിക്ക് മുമ്പ് ഹാജരാക്കണം

> **Lead Summary:** **കണ്ണൂർ:** എസ്ഐആർ 2026 മായി ബന്ധപ്പെട്ട് ഫോം 6, 6 എ, 7, 8 എന്നീ അപേക്ഷകൾ സമർപ്പിച്ചവരിൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന രേഖകൾ ഇനിയും ഹാജരാകാത്തവരുണ്ടെങ്കിൽ നാളെ കാലത്ത് 11 മണിക്ക് മുമ്പ് ബന്ധപ്പെട്ട നിയമസഭ മണ്ഡലത്തിന്റെ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (എ ഇ ആർ ഒ) മുമ്പാകെ രേഖകൾ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു.

## Article Content

**കണ്ണൂർ:** എസ്ഐആർ 2026 മായി ബന്ധപ്പെട്ട് ഫോം 6, 6 എ, 7, 8 എന്നീ അപേക്ഷകൾ സമർപ്പിച്ചവരിൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന രേഖകൾ ഇനിയും ഹാജരാകാത്തവരുണ്ടെങ്കിൽ നാളെ കാലത്ത് 11 മണിക്ക് മുമ്പ് ബന്ധപ്പെട്ട നിയമസഭ മണ്ഡലത്തിന്റെ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (എ ഇ ആർ ഒ) മുമ്പാകെ രേഖകൾ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു.

രേഖകൾ ഹാജരാകാത്ത പക്ഷം പരിശോധനക്ക് ശേഷം അപേക്ഷ നിരസിക്കുന്നതാണ്. എല്ലാ വില്ലേജ് ഓഫീസുകളിലും ഇന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി യോഗങ്ങൾ നടത്തുന്നതാണ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പ്രസ്തുത യോഗത്തിൽ ഉന്നയിക്കാം.

വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ നാളേക്കകം ബന്ധപ്പെട്ട എ ഇ ആർ ഒ മാരെയോ ഇ ആർ ഒ മാരെയോ അറിയിക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. അതിനുശേഷവും നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരം തുടർച്ചയായ പുതുക്കൽ പ്രക്രിയയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341829/sir-documents-must-be-submitted-before-11-am-tomorrow)