---
title: "മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും; മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Discharging sewage and dumping garbage"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341825/discharging-sewage-and-dumping-garbage"
published_at: "2026-02-13T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f1e21509fb_news-card-Recovered.jpg"
keywords: []
---

# മലിനജലം ഒഴുക്കലും മാലിന്യം വലിച്ചെറിയലും; മാടായി പുതിയങ്ങാടിയിൽ 30000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** **മാടായി: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പുതിയങ്ങാടിയിൽ പ്രവർത്തിച്ചു വരുന്ന മൊയ്ദീൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേസിനും ദുബായ് ഹോട്ടൽ കെട്ടിടമുടമയ്ക്കും പിഴ ചുമത്തി. ഹോട്ടലിൽ നിന്നുള്ള മലിനജലവും കെട്ടിട ഉടമയുടെ തന്നെ സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു കെട്ടിടത്തിൽ നിന്നുമുള്ള മലിനജലവും പൊതു ചാലിലേക്ക് ഒഴുക്കി വിട്ടതിന് കെട്ടിടമുടമായ അബ്ദുൾ കരീം എന്നവർക്ക് 20000 രൂപ സ്‌ക്വാഡ് പിഴ ചുമത്തി.

## Article Content

**മാടായി: **ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പുതിയങ്ങാടിയിൽ പ്രവർത്തിച്ചു വരുന്ന മൊയ്ദീൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേസിനും ദുബായ് ഹോട്ടൽ കെട്ടിടമുടമയ്ക്കും പിഴ ചുമത്തി. ഹോട്ടലിൽ നിന്നുള്ള മലിനജലവും കെട്ടിട ഉടമയുടെ തന്നെ സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു കെട്ടിടത്തിൽ നിന്നുമുള്ള മലിനജലവും പൊതു ചാലിലേക്ക് ഒഴുക്കി വിട്ടതിന് കെട്ടിടമുടമായ അബ്ദുൾ കരീം എന്നവർക്ക് 20000 രൂപ സ്‌ക്വാഡ് പിഴ ചുമത്തി.

കൂടാതെ ഉടമയുടെ സ്ഥലത്ത് തന്നെ വലിയ തോതിൽ ജൈവ - അജൈവ മാലിന്യങ്ങൾ തള്ളി വരുന്നതായും കണ്ടെത്തി.ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന പൊതു ചാലിൽ മലിനജലം കെട്ടി കിടന്നു ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. പൊതു ചാൽ വൃത്തിയാക്കാനുള്ള നിർദേശം സ്‌ക്വാഡ് മാടായി ഗ്രാമപഞ്ചായത്തിനു നൽകി. മൊയ്ദീൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സ് കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന്റെ പലയിടങ്ങളിലായി ജൈവ - അജൈവ മാലിന്യങ്ങളും നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിഞ്ഞ നിലയിലും കത്തിച്ച നിലയിലും കാണപ്പെട്ടു.

ഇതുവരെ ക്വാർട്ടേഴ്സിൽ നിന്നും ഹരിത കർമ്മ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറി വന്നിരുന്നില്ല എന്നും കണ്ടെത്തി. ക്വാർട്ടേഴ്‌സ് ഉടമയ്ക്ക് സ്‌ക്വാഡ് 10000 രൂപയും പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്യ ലക്ഷ്മി എസ്. ജെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341825/discharging-sewage-and-dumping-garbage)