---
title: "വ്യാപാരികളുടെ പ്രിയപ്പെട്ട നേതാവ് ടി. നസീറുദ്ധീൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "T. Naseeruddin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341667/t-naseeruddin"
published_at: "2026-02-13T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ea08f81f85_news-card.jpg"
keywords: []
---

# വ്യാപാരികളുടെ പ്രിയപ്പെട്ട നേതാവ് ടി. നസീറുദ്ധീൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ: കേരളത്തിലെ വ്യാപാര സംഘടനയിൽ ഏറ്റവും പ്രമുഖനായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ കാലങ്ങളിൽ 32 വർഷം സംസ്ഥാന ഭാരവാഹിയായും കേരളത്തിലെ ജനഹൃദയങ്ങളിൽ വ്യാപാരികളുടെ പകരം വെക്കാൻ ഇല്ലാത്ത അമരക്കാരൻ എന്ന വിശേഷണം നേടിയെടുത്ത അജയ്യനായ വ്യാപാരികളുടെ പ്രിയപ്പെട്ട നേതാവ് ടി. നസീറുദ്ധീൻ മരണമടഞ്ഞു മൂന്നു വർഷം പൂർത്തീകരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അദ്ദേഹത്തിന്റെ ഓർമ്മ ദിനവും ജീവകാരുണ്യ പ്രവർത്തനങ്ങളും എല്ലാ യൂണിറ്റുകളും നടത്താറുണ്ട് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ടി നസറുദ്ദീൻ അനുസ്മരണവും തുടർന്ന് ശാന്തി ഭവൻ സന്ദർശിക്കുകയും ഭക്ഷണ സാധനങ്ങൾ നൽകുകയും ചെയ്തു.

## Article Content

തളിപ്പറമ്പ: കേരളത്തിലെ വ്യാപാര സംഘടനയിൽ ഏറ്റവും പ്രമുഖനായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ കാലങ്ങളിൽ 32 വർഷം സംസ്ഥാന ഭാരവാഹിയായും കേരളത്തിലെ ജനഹൃദയങ്ങളിൽ വ്യാപാരികളുടെ പകരം വെക്കാൻ ഇല്ലാത്ത അമരക്കാരൻ എന്ന വിശേഷണം നേടിയെടുത്ത അജയ്യനായ വ്യാപാരികളുടെ പ്രിയപ്പെട്ട നേതാവ് ടി. നസീറുദ്ധീൻ മരണമടഞ്ഞു മൂന്നു വർഷം പൂർത്തീകരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അദ്ദേഹത്തിന്റെ ഓർമ്മ ദിനവും ജീവകാരുണ്യ പ്രവർത്തനങ്ങളും എല്ലാ യൂണിറ്റുകളും നടത്താറുണ്ട് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ടി നസറുദ്ദീൻ അനുസ്മരണവും തുടർന്ന് ശാന്തി ഭവൻ സന്ദർശിക്കുകയും ഭക്ഷണ സാധനങ്ങൾ നൽകുകയും ചെയ്തു.

കൂടാതെ ശാന്തിഭവനിലും തളിപ്പറമ്പ പോലീസ് സ്റ്റേഷനിലും ഫയർ എക്സ്റ്റിങ്കുഷർ നൽകുകയും ചെയ്തു. തളിപ്പറമ്പ് വ്യാപാര ഭവനിൽ നടന്ന ടി നസീറുദ്ദീൻ ഓർമ്മ ദിനത്തിൽ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ. എസ്. റിയാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വി താജുദ്ദീൻ ട്രഷറർ ടി.ജയരാജ് സഹഭാരവാഹികൾ ആയ കെ.അയ്യൂബ്, അൽഫാ മുസ്തഫ, കെ വി ഇബ്രാഹിംകുട്ടി, സിപി ഷൗക്കത്തലി, കെ കെ നാസർ. സി.ടി. അഷ്റഫ്, കെ. ഷമീർ, അലി ആൽപി, കെപിപി ജമാൽ, നിസാർ പി. കെ, വാഹിദ് പനാമ, ഷാഫി അക്ബർ, കെ വി സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341667/t-naseeruddin)