---
title: "തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു"
english_title: "sinergy 2k26"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341477/sinergy-2k26"
published_at: "2026-02-11T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c9eaadecbc_Untitled-2-web-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു

> **Lead Summary:** **കാഞ്ഞിരങ്ങാട്: **തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിലെ (ടാസ്ക്) ബി.കോം കോ-ഓപ്പറേഷൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 'സിനർജി 2K26' പരിപാടി സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10.30-ഓടെ കോളേജ് പരിസരത്ത് വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പാൾ ചന്ദ്രഭാനു എം നിർവഹിച്ചു.

## Article Content

**കാഞ്ഞിരങ്ങാട്: **തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിലെ (ടാസ്ക്) ബി.കോം കോ-ഓപ്പറേഷൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 'സിനർജി 2K26' പരിപാടി സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10.30-ഓടെ കോളേജ് പരിസരത്ത് വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പാൾ ചന്ദ്രഭാനു എം നിർവഹിച്ചു.

ബി.കോം കോ -ഓപ്പറേഷൻ വകുപ്പ് മേധാവി സുധീഷ് ആർ.എം അധ്യക്ഷത വഹിച്ചു. ബി.കോം സി.എ വിഭാഗം മേധാവി അമൃത പ്രകാശ്, ഇക്കണോമിക്സ് വകുപ്പ് മേധാവി ശ്രീകല എ.വി, യൂണിയൻ ചെയർമാൻ ആൽവിൻ, ബി.കോം അസോസിയേഷൻ സെക്രട്ടറി നിവേദ് എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ മൂന്നാം വർഷ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ദേവിക സുനിൽ സ്വാഗതവും, രണ്ടാം വർഷ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ സനുഷ വി.എസ് നന്ദിയും പറഞ്ഞു.

രണ്ടു ദിനങ്ങളിലായി ക്വിസ് മത്സരം, ബസർ മത്സരം, പഞ്ചഗുസ്തി മത്സരം, തീറ്റ മത്സരം, മിസ്-മാച്ച് മത്സരം, വിവിധ ഗെയിംസുകൾ തുടങ്ങിയവയിലുണ്ടായ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടി ശ്രദ്ധേയമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341477/sinergy-2k26)