---
title: "നിസാമുദ്ദീൻ കെ എം രചിച്ച ബേസിക് ഇമ്മ്യൂണോളജി പ്രിൻസിപ്പിൾസ് ആൻഡ് കോൺസെപ്റ്റ്സ്  പുസ്തകം പ്രകാശനം ചെയ്തു"
english_title: "The book Basic Immunology Principles and Concepts, written by Nizamuddin KM, was released."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341416/the-book-basic-immunology-principles-and-concepts-written-by-nizamuddin-km-was-released"
published_at: "2026-02-11T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c4dacd28ae_news-card-Recovered.jpg"
keywords: []
---

# നിസാമുദ്ദീൻ കെ എം രചിച്ച ബേസിക് ഇമ്മ്യൂണോളജി പ്രിൻസിപ്പിൾസ് ആൻഡ് കോൺസെപ്റ്റ്സ്  പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **സർ സയ്യിദ് ഇൻസ്റ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിലെ മൈക്രോബയോളജി വിഭാഗം മേധാവി നിസാമുദ്ദീൻ കെ എം രചിച്ച ബേസിക് ഇമ്മ്യൂണോളജി പ്രിൻസിപ്പിൾസ് ആൻഡ് കൺസെപ്റ്റ്സ് എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രിൻസിപ്പാളുമായ ഡോ. ഖലീൽ ചൊവ്വ നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **സർ സയ്യിദ് ഇൻസ്റ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിലെ മൈക്രോബയോളജി വിഭാഗം മേധാവി നിസാമുദ്ദീൻ കെ എം രചിച്ച ബേസിക് ഇമ്മ്യൂണോളജി പ്രിൻസിപ്പിൾസ് ആൻഡ് കൺസെപ്റ്റ്സ് എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രിൻസിപ്പാളുമായ ഡോ. ഖലീൽ ചൊവ്വ നിർവ്വഹിച്ചു.

സി ഡി എം ഇ എ പ്രസിഡണ്ട് അഡ്വ. പി മഹമൂദ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.സിറാജ് എം വി പി അധ്യക്ഷത വഹിച്ചു. സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം മുഖ്യ പ്രഭാഷണം നടത്തി. രചയിതാവ് നിസാമുദ്ദീൻ കെ എം, ഷാക്കിർ പി വി, നീതു പി, ഷബ്ന കെ പി, പ്രജിത ടി വി ഷിജി വി, മുസ്തഫ കെ.എം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341416/the-book-basic-immunology-principles-and-concepts-written-by-nizamuddin-km-was-released)