---
title: "യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "Cricket tournament organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341412/cricket-tournament-organized"
published_at: "2026-02-11T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c4c6cd474a_news-card-Recovered.jpg"
keywords: []
---

# യൂത്ത് ലീഗ് ജില്ലാ സമ്മേളന പ്രചരണാർത്ഥം ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളന പ്രചരണാർത്ഥം തളിപ്പറമ്പ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു.

## Article Content

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളന പ്രചരണാർത്ഥം തളിപ്പറമ്പ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു.

പ്രസിഡന്റ് കെ മുഹമ്മദ്‌ അഷ്‌റഫിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് ജന. സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ ഉദ്ഘടനം ചെയ്തു.മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി എം വി. ഫാസിൽ,ഒലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി, റഫീഖ് ഗ്രാൻഡ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.എൻ എ. സിദ്ദിഖ്,മുഹമ്മദ്‌ കുഞ്ഞി കുപ്പം, കെ എസ് ഉമ്മർ, കെ എസ് റഫീഖ്, എ പി. നാസർ, ഫിയാസ്അള്ളാംകുളം,സഫീർ കണ്ണങ്കീൽ, സിപി നൗഫൽ,മുഫീദ് കൂട്ടുക്കൻ എന്നിവർ സംസാരിച്ചു.വിന്നേഴ്സ് ആയ ഗ്രീൻ ആർമി തളിപ്പറമ്പിന് കെ. മുഹമ്മദ്‌ ബഷീറും, റണ്ണേഴ്സ് ആയ ഗ്രീൻ വാരിയെഴ്സ് ടീമിൻ മുനിസിപ്പൽ മുസ്‌ലിം ലീഗ് ട്രഷറർ അഷ്‌റഫ്‌ ബപ്പു ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.മുനിസിപ്പൽ ജന. സെക്രട്ടറി പി എ. ഇർഫാൻ സ്വാഗതവും,ട്രഷറർ കെഎൻ അൻഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341412/cricket-tournament-organized)