---
title: "എക്സൈസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് അവസാനിച്ചു; എക്സൈസ് ടൈഗർ വിജയികൾ"
english_title: " Excise Cricket Premier League"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341388/excise-cricket-premier-league"
published_at: "2026-02-11T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c3944cd97c_news-card.jpg"
keywords: []
---

# എക്സൈസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് അവസാനിച്ചു; എക്സൈസ് ടൈഗർ വിജയികൾ

> **Lead Summary:** ലഹരിക്കെതിരെ കായിക ലഹരി കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ഗ്രൗണ്ടിൽ വെച്ച് നടന്ന എക്സൈസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഡോക്ടർ ബാബുപണ്ണേരി ഉദ്ഘാടനം ചെയ്തു.

## Article Content

ലഹരിക്കെതിരെ കായിക ലഹരി കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ഗ്രൗണ്ടിൽ വെച്ച് നടന്ന എക്സൈസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഡോക്ടർ ബാബുപണ്ണേരി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനം ചടങ്ങ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സന്തോഷ് കുമാർ ഫിസിക്കൽ എഡ്യൂക്കേഷൻ കണ്ണൂർ യൂണിവേഴ്സിറ്റി ഡയറക്ടർ DR.എ പ്രവീൺ കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് ഫിസിക്കൽ എജുക്കേഷൻHOD ഡോക്ടർ ഷെനീൽ ജെയിംസ് എക്സൈസ് ഓഫീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എബി തോമസ് സർക്കിൾ ഇൻസ്പെക്ടർ മാരായ രജിത്ത് സതീഷ് എന്നിവർ ആശംസകൾ അറിയിച്ചു.

എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സെക്രട്ടറി പ്രനിൽ കുമാർ സ്വാഗതം പറഞ്ഞു അഷ്റഫ് മലപ്പട്ടം നന്ദി അറിയിച്ചു. വൈകുന്നേരം നടന്ന ഫൈനൽ മത്സരം കെ ശരത് നയിച്ച എക്സൈസ് ടൈഗേഴ്സ് റെനിൽകൃഷ്ണൻ നയിച്ച സൂപ്പർ കിങ്സിനെ 80 റൺസിന് പരാജയപ്പെടുത്തി 18 ബോർളിൽ 63 റൺസ് എടുത്ത് ശരത് ഫൈനലിലെ മേന്‍ ഓഫ് ദി മാച്ച് ആയും ട്യൂര്ണമെന്റിലെ മികച്ച കളിക്കാരനായി ശ്രീകുമാർ വിപിഎയും തെരഞ്ഞെടുത്തു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ അരുൺ ദാമോദർ വിജയിക്കുള്ള സമ്മാനം സമ്മാനദാനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341388/excise-cricket-premier-league)