---
title: "കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിൻ്റെ ശോച്യാവസ്ഥ; ചെയർമാന് നിവേദനം നൽകി"
english_title: "bhranthhankunnu road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341332/bhranthhankunnu-road"
published_at: "2026-02-11T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c105b5638c_news-card.jpg"
keywords: []
---

# കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തൻകുന്ന് റോഡിൻ്റെ ശോച്യാവസ്ഥ; ചെയർമാന് നിവേദനം നൽകി

> **Lead Summary:** കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തൻകുന്ന് റോഡ് അടിയന്തരമായി വീതി കൂട്ടി അറ്റകുറ്റപ്പണികൾ നടത്തി താർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതി തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈറിനെ നിവേദനം നൽകി. കരിമ്പം മുതൽ ഭ്രാന്തൻ കുന്നം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, കാൽനടയാത്രയ്ക്ക് പോലും ദുസ്സഹമായ റോഡിൽ ദിവസേന 6500 വിദ്യാർഥികൾ വന്നു പോകുന്ന തളിപ്പറമ്പിലെ പ്രധാനപ്പെട്ട സ്ഥലമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നും എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തി റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും റോഡ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സംരക്ഷണ സമിതി ചെയർമാൻ നൗഷാദ് ബ്ലാത്തൂർ, കൺവീനർ പി.കെ. ഇസ്മായിൽ, വാർഡ് കൗൺസിലർ പി. റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

## Article Content

കരിമ്പം സർ സയ്യിദ് കോളേജ് ഭ്രാന്തൻകുന്ന് റോഡ് അടിയന്തരമായി വീതി കൂട്ടി അറ്റകുറ്റപ്പണികൾ നടത്തി താർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതി തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈറിനെ നിവേദനം നൽകി. കരിമ്പം മുതൽ ഭ്രാന്തൻ കുന്നം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, കാൽനടയാത്രയ്ക്ക് പോലും ദുസ്സഹമായ റോഡിൽ ദിവസേന 6500 വിദ്യാർഥികൾ വന്നു പോകുന്ന തളിപ്പറമ്പിലെ പ്രധാനപ്പെട്ട സ്ഥലമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നും എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തി റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും റോഡ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സംരക്ഷണ സമിതി ചെയർമാൻ നൗഷാദ് ബ്ലാത്തൂർ, കൺവീനർ പി.കെ. ഇസ്മായിൽ, വാർഡ് കൗൺസിലർ പി. റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341332/bhranthhankunnu-road)