---
title: "തളിപ്പറമ്പില്‍ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം"
english_title: "Baby viper stuck in mobile screen guard glue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341269/baby-viper-stuck-in-mobile-screen-guard-glue"
published_at: "2026-02-10T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b404c435a6_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പില്‍ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

> **Lead Summary:** **തളിപ്പറമ്പ: **കണ്ണൂര്‍ തളിപ്പറമ്പില്‍ മൊബൈലില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡില്‍ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ കടയിലാണ് സംഭവം. ഏറെസമയത്തെ ശ്രമത്തിന് ശേഷം അണലി കുഞ്ഞിനെ രക്ഷപ്പെടുത്തി. കടയിലെ ജീവനക്കാരന്‍ കടതുറക്കാനായി എത്തിയപ്പോഴാണ് ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡിലെ പശയില്‍ ഒട്ടിയ നിലയില്‍ പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തിയത്.

## Article Content

**തളിപ്പറമ്പ: **കണ്ണൂര്‍ തളിപ്പറമ്പില്‍ മൊബൈലില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡില്‍ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ കടയിലാണ് സംഭവം. ഏറെസമയത്തെ ശ്രമത്തിന് ശേഷം അണലി കുഞ്ഞിനെ രക്ഷപ്പെടുത്തി. കടയിലെ ജീവനക്കാരന്‍ കടതുറക്കാനായി എത്തിയപ്പോഴാണ് ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡിലെ പശയില്‍ ഒട്ടിയ നിലയില്‍ പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തിയത്.

ജീവനക്കാരും മറ്റും പാമ്പിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് പരാജപ്പെട്ടതോടെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചു. പിന്നാലെ റേഞ്ച് ഓഫീസര്‍ സനൂപ് കൃഷ്ണയുടെ നിര്‍ദേശ പ്രകാരം സ്‌നേക്ക് റെസ്‌ക്യൂവര്‍ അനില്‍ തൃച്ചംമ്പരം പാമ്പിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളം നടത്തിയ ശ്രത്തിനൊടുവില്‍ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341269/baby-viper-stuck-in-mobile-screen-guard-glue)