---
title: "തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: " Taliparamba Municipality organized a development seminar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341243/taliparamba-municipality-organized-a-development-seminar"
published_at: "2026-02-10T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b112589ca1_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** പന്ത്രണ്ട് മാസം പൂർണമായും പദ്ധതി നിർവ്വഹണത്തിന് ലഭിക്കുന്ന വിധത്തിലാണ് വാർഷിക പദ്ധതികൾ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് തദ്ദേശ സ്വയംഭരണ ജോ. ഡയരക്ടർ ടി.ജെ. അരുൺ.റോഡുകളും പാലങ്ങളും മാത്രമല്ല വികസനമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർന്നാൽ മാത്രമേ വികസനം യാഥാർത്ഥ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** പന്ത്രണ്ട് മാസം പൂർണമായും പദ്ധതി നിർവ്വഹണത്തിന് ലഭിക്കുന്ന വിധത്തിലാണ് വാർഷിക പദ്ധതികൾ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് തദ്ദേശ സ്വയംഭരണ ജോ. ഡയരക്ടർ ടി.ജെ. അരുൺ.റോഡുകളും പാലങ്ങളും മാത്രമല്ല വികസനമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർന്നാൽ മാത്രമേ വികസനം യാഥാർത്ഥ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് നഗരസഭ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഗരസഭ ചെയർപേഴ്സൻ പി.കെ.സുബൈർ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൻ ദീപ രഞ്ജിത്ത്, വികസന സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. മുഹമ്മദ് ബഷീർ, പുല്ലായിക്കൊടി ചന്ദ്രൻ, പി.പി. വൽസല, പി.സി. നസീർ, പി.റജില, കൗൺസിലർമാരായ ടി.ബാലകൃഷ്ണൻ, കെ.വി. മുഹമ്മദ് കുഞ്ഞി, എ. അശോക് കുമാർ, മുൻ ചെയർപേഴ്സൻ മുർഷിത കൊങ്ങായി, കെ.പി.സുബൈർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341243/taliparamba-municipality-organized-a-development-seminar)