---
title: "സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്"
english_title: "Four people injured in accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341093/four-people-injured-in-accident"
published_at: "2026-02-09T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989c35a7e766_acci.jfif"
keywords: []
---

# സമസത നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

> **Lead Summary:** **പരിയാരം : **കാസർക്കോട് നടന്ന സമസ്തയുടെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച വാഹനങ്ങൾ വ്യത്യസ്ത അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ പയ്യന്നൂർ കോത്തായി മുക്കിൽ വെച്ച് മറ്റൊരു കാറുമായി കുട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

## Article Content

**പരിയാരം : **കാസർക്കോട് നടന്ന സമസ്തയുടെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച വാഹനങ്ങൾ വ്യത്യസ്ത അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ പയ്യന്നൂർ കോത്തായി മുക്കിൽ വെച്ച് മറ്റൊരു കാറുമായി കുട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

ചാമ്പ്രക്കാട്ടൂര് കാവന്നൂർ സ്വദേശി വാഹിദ് (18) റിസ്വാൻ (18) താഴിറ്റിക്കര, പായൂർ സ്വദേശി ഫാസിൽ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഫാസിലിൻ്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് ആശുപത്രിയിലെക്ക് മാറ്റി. മറ്റ് രണ്ട് പേരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മറ്റൊരു അപകടത്തിൽ കാർ വൈദ്യുതി തൂണിൽ ഇടിച്ച് മണ്ണാർക്കാട് സ്വദേശി നിസാം ഫൈസി (23) ക്ക് ഗുരുതരമായി പരിക്കേറ്റു ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ പയ്യന്നൂർ കൊവ്വലിൽ വെച്ചായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341093/four-people-injured-in-accident)