---
title: "കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്"
english_title: "Stones pelted at Vande Bharat Express in Kannur South"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341091/stones-pelted-at-vande-bharat-express-in-kannur-south"
published_at: "2026-02-09T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989c2d85284d_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സൗത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

> **Lead Summary:** **കണ്ണൂർ: **വന്ദേ ഭാരത് ട്രെയിനിന് കണ്ണൂരിൽ കല്ലേറ്. ഞായറാഴ്ച്ച രാത്രി 11 നാണ് സംഭവം. തിരുവന്തപുരത്ത് നിന്നും മംഗലാപുരം സെൻട്രലിലേക്ക് പോവുകയായിരുന്ന ട്രെയിൻ നമ്പർ 20632ന് നേരെയാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ സി-2 കോച്ചിന്റെ ഗ്ലാസിന് പോറലേറ്റു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കണ്ണൂർ റെയിൽവേ പൊലീസിലും ആർ പി എഫിലും വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കണ്ണൂർ: **വന്ദേ ഭാരത് ട്രെയിനിന് കണ്ണൂരിൽ കല്ലേറ്. ഞായറാഴ്ച്ച രാത്രി 11 നാണ് സംഭവം. തിരുവന്തപുരത്ത് നിന്നും മംഗലാപുരം സെൻട്രലിലേക്ക് പോവുകയായിരുന്ന ട്രെയിൻ നമ്പർ 20632ന് നേരെയാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ സി-2 കോച്ചിന്റെ ഗ്ലാസിന് പോറലേറ്റു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ കണ്ണൂർ റെയിൽവേ പൊലീസിലും ആർ പി എഫിലും വിവരമറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341091/stones-pelted-at-vande-bharat-express-in-kannur-south)