---
title: "ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭ സീനിയർ ക്ലാർക്കിനെതിരെ കേസ്"
english_title: "case against senior clerk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/341071/case-against-senior-clerk"
published_at: "2026-02-09T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989af0c38cc8_download_(1).jfif"
keywords: []
---

# ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭ സീനിയർ ക്ലാർക്കിനെതിരെ കേസ്

> **Lead Summary:** **ശ്രീകണ്ഠാപുരം: **അനുമതിയില്ലാതെ സർവ്വീസ് ബുക്ക് കൈവശപ്പെടുത്തി തിരുത്തലും കൂട്ടിച്ചേർക്കലും നടത്തി ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭ സീനിയർ ക്ലാർക്കിനെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് നഗരസഭയിലെ സീനിയർ ക്ലാർക്ക് ഇ.പി.അശോകനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്.

## Article Content

**ശ്രീകണ്ഠാപുരം: **അനുമതിയില്ലാതെ സർവ്വീസ് ബുക്ക് കൈവശപ്പെടുത്തി തിരുത്തലും കൂട്ടിച്ചേർക്കലും നടത്തി ഔദ്യോഗിക രേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിൽ നഗരസഭ സീനിയർ ക്ലാർക്കിനെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് നഗരസഭയിലെ സീനിയർ ക്ലാർക്ക് ഇ.പി.അശോകനെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്.

ഈ മാസം രണ്ടിന് 2.30 മണിക്ക് സീനിയർ ക്ലാർക്കായ പ്രതി സർവ്വീസ് ബുക്ക് കൈകാര്യം ചെയ്യുന്ന ക്ലാർക്കിൻ്റെ അനുമതിയോ സാന്നിധ്യമോ ഇല്ലാതെ പ്രതി സർവ്വീസ് ബുക്ക് അനധികൃതമായി കൈവശപ്പെടുത്തി തിരുത്തലും മായ്ക്കലും കൂട്ടിച്ചേർക്കലും നടത്തി ഔദ്യോഗികരേഖയിൽ കൃത്രിമം നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/341071/case-against-senior-clerk)